ഒരു പെണ്‍കുട്ടി ഗാന്ധിയപ്പൂപ്പനെ വരയ്ക്കുമ്പോള്‍

 

 

ഒരു പെണ്‍കുട്ടി,
പഴയ നോട്ടിലെ ഗാന്ധിയപ്പൂപ്പനെ
വരയ്ക്കാന്‍ ശ്രമിയ്ക്കുന്നു.

കണ്ണും മൂക്കും വടിയും
വട്ടക്കണ്ണടയും
വരച്ചു വരച്ചവള്‍
വലിയൊരിന്ത്യയെ
വരയ്‌ക്കുന്നു.

കുങ്കുമം,വെള്ള
പച്ച,നീല
പെരുംകറുപ്പ്.

തെക്കുനിന്നു വടക്കോട്ടും
പടിഞ്ഞാറുനിന്ന് കിഴക്കോട്ടും
സ്വപ്നസഞ്ചാരം നടത്തവേ,
ഒരുമാലാഖയെന്നപോലവള്‍
കുഷ്ഠരോഗികളുെട തെരുവില്‍
പറന്നിറങ്ങുന്നു,

അസാധുവാക്കപ്പെട്ട
തോട്ടിപ്പണിക്കാരുെട കൂരയില്‍
അന്തിയുറങ്ങുന്നു,

ചുവന്ന തെരുവുകളുെട
ഇരുണ്ട കോണുകളില്‍
ഒറ്റയ്ക്കല്ലാതാവുന്നു,

പുതിയ ആറുവരിപ്പാതയിലെ
മുന്തിയ കാറിന്റെ വെളിച്ചം
തൊട്ടടുത്ത ചേരിയിലേയ്ക്ക്
കട്ടെടുക്കുന്നു.

തന്റെ രാജ്യം രാജ്യം
എന്നുറക്കെക്കരഞ്ഞവള്‍
താന്‍ ,ആരുെട രാജ്യത്തെന്ന്
ഭയം കുടിയ്ക്കുന്നു.

പെട്ടെന്നവള്‍ പെറ്റമ്മയെ
ഓര്‍ത്തെടുക്കവേ,
വാവല്‍ ചപ്പിയ പഴുക്കടക്കപോലൊരുവള്‍കടന്നുപോകുന്നു,

അസാധുവാക്കപ്പെട്ട
അവളുെട ചൂണ്ടുവിരലില്‍
ഒരു കറുത്തകുത്ത്
തുളുമ്പി നില്‍ക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English