എം ടിയുടെ ഹൃദയത്തിലൂടെ

 

ജനിച്ചുവളർന്ന നാട്ടിൻപുറത്തിന്റെ കാഴ്ചകളിലൂടെ,വായനക്കാരുടെ ചുമലിൽ കൈയിട്ടുനടക്കുന്ന എം.ടി. മഞ്ചാടിക്കുരു പോലെ സൂക്ഷിച്ചുവച്ചിരിക്കുന്ന സ്വപ്നങ്ങളുടെ തുണ്ടുകൾ നൽകുന്നു. ആ സ്വപ്നങ്ങളിലെ കണ്ണീരും നറുപുഞ്ചിരിയുമെല്ലാം നാം, വായനക്കാരെ പലപ്പോഴും നീറ്റാറുണ്ടെങ്കിലും അദ്ദേഹത്തോട് നാം ആവർത്തിച്ചു ചോദിച്ചുകൊണ്ടേയിരിക്കുന്നു, ആ സ്വപ്നങ്ങളുടെ ബാക്കി എവിടെ? അങ്ങനെ ഞാൻ, ആ എഴുത്തുകാരനോട് എത്രയോവട്ടം ആവശ്യപ്പെട്ടിരിക്കുന്നു, ആ സ്വപ്നത്തുണ്ടുകൾ എവിടെ? ആ സ്വപ്നങ്ങൾ തേടിയുള്ള യാത്രയാണ് ഈ കൊച്ചുകൃതിയിലൂടെ മുരളി നടത്തുന്നത്.. കക്കാട് പാടിയത് പോലെ സഫലമായ ഒരു യാത്ര.

( എസ് .ജയചന്ദ്രൻ നായർ അവതാരികയിൽ)

 

കലാകൌമുദിയിലും മലയാളം വാരികയിലുമായി മുരളി കുറിച്ചിട്ട എംടിയൻ ചിത്രങ്ങളുടെ പുസ്തകരൂപം. മലയാളിയുടെ പ്രിയ എഴുത്തുകാരനൊപ്പം ആ പുസ്തകങ്ങൾ പിറക്കാനിടയായ ദേശങ്ങളിലൂടെ, നിളയുടെ തടങ്ങളിലൂടെ, കണ്ണാന്തളിപ്പൂക്കൾ പിറന്ന പിറക്കാതെ പോകുന്ന കുന്നിൻ ചെരുവിലൂടെ നടന്ന് നടന്ന്  ചോദിച്ച് ചോദിച്ച്, ഇടയ്ക്കിടെ ആ കഥാപാത്രങ്ങളെ കണ്ടുമുട്ടി, ഇടയ്ക്കിട ആ പുസ്തകങ്ങളിലേക്ക് തീർഥയാത്ര പോയി എഴുതിയ പുസ്തകം. ഇതൊരു നിരൂപണ ഗ്രന്ഥമല്ല,  വായനക്കാരേയും കൂട്ടി എം ടിയുടെ ഹൃദയത്തിലേക്കും  എം ടിയുടെ എഴുത്തിന്റെ ഹൃദയത്തിലേക്കും നടത്തുന്ന യാത്രയും അതിന്റെ വഴികളുമാണ് എന്നു പ്രസാധകർ .ലോഗോസ് ആണ് പുസ്തകം വായനക്കാരിൽ എത്തിക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English