നിന്നകമേ
യെന്താവാം എന്നോട്
എന്ന്
വിറയാർന്ന്, അലിവാർന്ന്
തളിർത്തു തളരുമ്പോൾ
ഞാൻ ചെറുപയർമണിയാവുന്നു….
പച്ച കറുത്തും ചോന്നും
തവിട്ടു കരിനിറമായും
മണൽപോൽ
നേർത്തു വിളർത്തും മാറാതെ
മൂപ്പെത്തീട്ട്
വെറുതെ പച്ചച്ച്…എന്നും!
Generated from archived content: poem3_july.html Author: vm_girija
Click this button or press Ctrl+G to toggle between Malayalam and English