പണ്ടുപണ്ട് ഒരു കുളത്തിൽ അനസൂയ, പ്രിയം‘വധ’ എന്നീ പേരുകളുളള രണ്ടു തവളകൾ ജീവിച്ചുപോന്നിരുന്നു. പരസ്‌പര ശത്രുതയിലായിരുന്നു ഇവർ. എങ്കിലും സ്വാഭാവികമായ പരസ്‌പരാശ്രിതത്വത്തിന്റെ ഉളുപ്പില്ലായ്‌മയിൽ ഇവർ ഒരേ ആവാസ വ്യവസ്ഥ തന്നെ പങ്കിട്ട് ജീവിച്ചുപോന്നു. അങ്ങനെയിരിക്കെ ഒരു നാൾ പ്രിയം‘വധ’ ഉറക്കത്തിലായ തക്കം നോക്കി അതിന്റെ തലയ്‌ക്കൽ ഇങ്ങനെയൊരു പരസ്യബോർഡുയർന്നുഃ “ഉറക്കത്തിലാണ്ട തവളയെ കൊല്ലുന്നവന് ഉറക്കമില്ലാത്ത ഒരു തവള ഫ്രീ.”
അനസൂയാജിയായിരുന്നു കോപ്പിറൈറ്റർ.
Generated from archived content: story2_nov2_06.html Author: vkk_ramesh
Click this button or press Ctrl+G to toggle between Malayalam and English