ഇന്നലെ കണ്ട സ്വപ്‌നങ്ങൾ

കാമ്പസിലും പുറത്തും കൂട്ടുകാരുടെ മുന്നിലും ഹീറോ ആയിരുന്നു അനൂപ്‌. കുസൃതി കാട്ടുന്ന ലാഘവത്തോടെയുളള അവന്റെ പരാക്രമങ്ങൾ ഞങ്ങൾ, സുഹൃത്തുക്കൾക്ക്‌ കൗതുകത്തോടെ മാത്രം കാണാൻ കഴിഞ്ഞിരുന്നില്ല. ചിലപ്പോൾ ദുഃഖവും അമർഷവും ഉളളിലൊതുക്കിയിട്ടുണ്ട്‌.

വിദ്യാർത്ഥിസമരത്തിൽ ട്രാൻസ്‌പോർട്ട്‌ ബസ്സിനുനേരെ പ്രകോപനമില്ലാതെ അവൻ കല്ലെറിഞ്ഞു. റോഡിൽ അളളുവച്ച്‌ ടയറുകൾ കുത്തിക്കീറി….

ട്രാൻസ്‌പോർട്ട്‌ ബസ്സിൽ സ്ഥിരമായി ‘വിത്തൗട്ട്‌’ യാത്ര ചെയ്‌തത്‌ കണ്ടുപിടിച്ച കണ്ടക്‌ടറോട്‌ വഴക്കുണ്ടാക്കി. ‘പിന്താങ്ങി’കളുടെ പിൻബലത്തിൽ കണ്ടക്‌ടറെ മർദ്ദിച്ചു…

പക്ഷേ, ഈയിടെ അനൂപിനെ ഞങ്ങൾ കണ്ടു. കാക്കിധാരിയായി, കക്ഷത്തിൽ ക്യാഷ്‌ ബാഗും കൈയിൽ ടിക്കറ്റ്‌ റാക്കുമായി; ട്രാൻസ്‌പോർട്ട്‌ ബസ്സിൽ!

Generated from archived content: story4_may.html Author: vattappara_ravi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English