ഇന്റർനെറ്റ്‌ പോൾ

കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കി മകൻ അച്ഛനോടു പറഞ്ഞുഃ ‘ഇന്റർനെറ്റു പോളിൽ പങ്കെടുത്ത 99 ശതമാനം പേരും പെറ്റമ്മയെ തല്ലിയതു ശരിയെന്ന പക്ഷക്കാർ.’

പത്രവായനയിൽ മുഴുകിയിരുന്ന അച്ഛൻ മറുപടി പറഞ്ഞുഃ ‘ഇതാ മറ്റൊരു സർവ്വേ ഫലംഃ മാതൃത്വത്തിന്റെ മഹത്ത്വമറിയാവുന്ന ഭൂരിപക്ഷത്തിനും ഇന്റർനെറ്റും കമ്പ്യൂട്ടറും അന്യമാണെന്ന്‌!’

Generated from archived content: story5_may.html Author: m_thaha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപനി
Next articleബന്ദേ ബാത്ത്‌ റം
താഹ കൊല്ലേത്ത്
പ്രവാസി മാധ്യമ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനും. ആലപ്പുഴ ജില്ലയിൽ വള്ളികുന്നം സ്വദേശി. രണ്ടു ദശാബ്ദത്തിലധികമായി സൗദി അറേബ്യയിൽ പ്രവാസജീവിതം നയിക്കുന്നു. സൗദി റിസർച്ച് ആൻറ് പബ്ലിഷിംഗ് കമ്പനി പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപ്പത്രത്തിന്റെ ലേഖകനാണ്. കേരള സർക്കാരിൻറെ സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻറെ സൗദിഅറേബ്യയിലെ കോ-ഓർഡിനേറ്റർ, ഇന്ത്യൻ എംബസിയുടെ സാമൂഹിക ക്ഷേമ സമിതി അംഗം, പ്രവാസി മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ 'ജല' യുടെ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ആനുകാലികങ്ങളിൽ സാഹിത്യനിരൂപണ ലേഖനങ്ങൾ എഴുതാറുണ്ട്.ആകാശവാണിയിൽ സാഹിത്യ പ്രഭാഷണങ്ങളും നടത്താറുണ്ട്. 'ഗൾഫ് മലയാളം' ലിറ്റിൽ മാഗസിന്റെ സംഘാടകനും എഡിറ്ററുമായി പ്രവർത്തിച്ചു. 'അക്ഷരങ്ങളില്ലാത്ത പുസ്തകം' എന്ന കഥ കേരള സാഹിത്യ അക്കദമി 2009 ൽ പ്രവാസി കഥാ സമാഹാരത്തിൽ പ്രസിദ്ധീകരിച്ചു. മികച്ച സാമൂഹികപ്രവർത്തനത്തിന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് 2015 ൽ പ്രശസ്തിപത്രം നല്കി ആദരിച്ചു. കല,സാഹിത്യം,രാഷ്ട്രീയം,നാടകം,സിനിമ, യാത്ര, നല്ല സൗഹൃദങ്ങൾ എന്നിവ ഏറെ ഇഷ്ടപ്പെടുന്നു. ഇ.മെയിൽ: thaha1999@gmail.com

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English