നിത്യചൈതന്യയതി രചിച്ച ‘സ്നേഹസംവാദം’

മലയാളി ഇനിയും വേണ്ടപോലെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ധൈഷണികനും കലാകാരനുമായിരുന്ന ഗുരു നിത്യചൈതന്യയതിയുടെ ശ്രദ്ധേയമായ പുസ്‌തകം. സ്വാർത്ഥതയും വിദ്വേഷവും ക്രൂരതയും തഴച്ചുവളരുന്ന ഒരു ലോകത്ത്‌ സ്‌നേഹത്തിന്റെ മിന്നൽ വെളിച്ചം നൽകിയ ഗുരുവിന്റെ അനുഭവങ്ങൾ, ഓർമ്മകൾ. കുറിപ്പുകൾ എന്നിവയുടെ സഞ്ചയമാണീ ഗ്രന്ഥം. സ്‌നേഹ സംവാദം, സ്‌നേഹചിന്തകൾ, സ്‌നേഹപൊരുൾ, സ്‌നേഹഭാഷണങ്ങൾ എന്നിങ്ങനെ നാലായി തരം തിരിച്ചിരിക്കുന്നു ഇതിലെ ഉളളടക്കം.

കവിത, റാബിയ എന്നിവർക്ക്‌ ഈ സ്‌നേഹത്തിൽ ചാലിച്ചെഴുതിയ കത്തുകൾ അതീവഹൃദ്യമാണ്‌. ഈ ഗ്രന്ഥത്തിലെ ഗുരുവിന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു പരാമർശം ഇങ്ങനെയാണ്‌. “റോഡ്‌തൂപ്പ്‌, കക്കൂസ്‌ കഴുകൽ ഇതൊക്കെ എന്റെ ‘ഒബ്‌സഷ’നാണ്‌. ഞാൻ പണ്ട്‌ യൂണിവേഴ്‌സിറ്റി കോളേജിലെ നാലു കക്കൂസുകൾ വെളുപ്പിനെ എണീറ്റ്‌ കഴുകി വൃത്തിയാക്കുന്നത്‌ പ്രിൻസിപ്പൽ കണ്ടുപിടിച്ചു. എന്തിനു പറയുന്നു. ആ വർഷത്തെ ഏറ്റവും നല്ല വിദ്യാർത്ഥിക്കുളള സ്വർണമെഡൽ എനിക്ക്‌ തരികയും ചെയ്‌തു” – ലളിതവും സരസവുമായ ഭാഷയിൽ കഴമ്പുളള കാര്യങ്ങളെക്കുറിച്ചാണ്‌ ഗുരു ഈ പുസ്‌തകത്തിലൂടെ സംവദിക്കുന്നത്‌.

Generated from archived content: book1_jan6_07.html Author: latheef_parambil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English