കുഞ്ഞുണ്ണിക്കവിതകൾ

സംസ്‌കാരം

ചാലിയാറയ്യയ്യോ ചാവാറായി

മാവൂരിനും മാവു വെട്ടാറായി.

പൊരുൾ

പൊരുളാളുമുളളത്തിൽ

ഇരുളാളുകില്ല.

കവിത

അകത്തുളളതു പുറത്താകും

പുറത്തുളളത്‌ അകത്താകും.

അകത്തും പുറത്തുമില്ലാത്തതു

കവിതയിലാകും.

സമാധാനം

പതിനെട്ടടവിനും മേലെയല്ലോ

പടയേ വേണ്ടെന്നോരടവെടുക്കൽ

ഇന്ന്‌

ഇന്നലെയും നാളെയുമെല്ലാം

ഇന്നാണിന്നാണിന്നാണേ…

ഇന്നു നന്നാക്കിയാ-

ലെന്നും നന്നായി

ഇന്നു വളർച്ചയ്‌ക്കെന്നും വളർച്ച

രാമായണം

രാമായണം

പിന്നെ മാ മായണം

പിന്നെ മായയും മായണം

വേണമോ?

വായിക്ക രാമായണം.

Generated from archived content: poem11_july5_06.html Author: kunjunni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English