അതിഥിമൂല

കാലം ചിതൽ കുത്താത്ത പൂമരങ്ങളാണ്‌ കവികൾ. തണലും സുഗന്ധവും നല്‌കുന്ന ഈ തരുച്ഛായകൾ മാത്രമാണല്ലോ വരണ്ട നമ്മുടെ സാമൂഹികജീവിതത്തിലെ അപൂർവ്വ സൗഭാഗ്യങ്ങൾ.

-എം.ടി. വാസുദേവൻ നായർ

തേൻ മധുരമാണ്‌. അമൃത്‌ മധുരമാണ്‌. പക്ഷേ, ഈ രണ്ടു ലൗകിക സത്യങ്ങളെക്കാൾ മാധുര്യമുളള വസ്‌തുവുണ്ടെങ്കിൽ അതു കവിതയാണ്‌.

– സുകുമാർ അഴീക്കോട്‌

കവിത ഒരു ജനതയുടെ ആത്മസുഗന്ധമാണ്‌.

– ഒ.എൻ.വി.

ശ്രീനാരായണ ഗുരുവിന്റെ വാക്കുകളിൽ ഒഴുകിയത്‌ സാർവ്വലൗകിക സ്‌നേഹമായിരുന്നു. അത്‌ ചരിത്രത്തിലേയ്‌ക്ക്‌ വ്യാപിച്ച ഹിന്ദോളരാഗമായിരുന്നു. ഈ രാഗം സാർവ്വലൗകിക സ്‌നേഹത്തിന്റെ അനുഭവത്തെ ഉണർത്തുന്നു.

-കെ.പി. അപ്പൻ

സ്വന്തം പാട്ടിലൂടെ ലോകത്തെ കേൾപ്പിക്കുന്നവനാണ്‌ കവി. കവി എപ്പോഴും കണ്ടതിനപ്പുറം കാണുന്നു. മനുഷ്യന്റെ മൗലികമായ ചുറ്റുപാടിനോട്‌ ഇണങ്ങിയും പിണങ്ങിയും നില്‌ക്കുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങളിൽ നിന്ന്‌ ഉതിരുന്ന തീപ്പൊരിയാണ്‌ കവിത.

– എം.എൻ. വിജയൻ

ലോക സാഹിത്യത്തിലെ-കലയിലെ-മഹത്തായതൊക്കെ കാല്‌പനികമാണ്‌. ലോകം കണ്ട വലിയ വിപ്ലവകാരികളും കാല്‌പനികരായിരുന്നു. ചെഗുവേര കാല്‌പനികനായിരുന്നില്ലേ?

ടി. പത്മനാഭൻ

ലോക സാഹിത്യത്തിൽ എനിക്കിഷ്‌ടപ്പെട്ട സാഹിത്യകാരൻ വൈക്കം മുഹമ്മദ്‌ ബഷീറാണ്‌. ഞാൻ ഷേക്‌സ്‌പിയറെയും ബർണാഡ്‌ഷായെയും വായിച്ചിട്ടുണ്ട്‌. ലോകസാഹിത്യം തന്നെ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്‌. എന്നിട്ടും ബഷീറിനോടു തുലനം ചെയ്യാൻ ആരെയും കണ്ടില്ല.

-എ. അയ്യപ്പൻ

Generated from archived content: essay1_feb10_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English