വെളളക്കടലാസുകൾ

മാർജിനുകളില്ലാത്ത

വെളളപേപ്പറുകളായിരുന്നു

എനിക്കിഷ്‌ടം.

കറുത്ത വിരൽപ്പാടുകൾ

അനുസരണക്കേടോടെ

പതിയുന്ന

വെളളക്കടലാസുകൾ…

എത്ര വെട്ടിനിർത്തിയിട്ടും

മതിൽക്കെട്ടിനുമപ്പുറ

ത്തേയ്‌ക്കു ചായുന്ന

ബോഗൻവില്ലക്കാടുകൾ

പോലെ

മനസ്സ്‌…

ജീവിതം…

പിന്നെ, ഞാനും!

Generated from archived content: binu_anamgadu.html Author: binu_anamgadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English