ഇന്നെന്‍റെഗ്രാമം

images-1

പുല്ലില്ല പൂവില്ല പൂമ്പാറ്റയില്ല
കതിരിട്ട വയലോലയുമില്ല…!

കുയില്ല കുളമില്ല കാവുമില്ല
കുറുമ്പിപൈക്കള്‍ പറമ്പിലില്ലാ..!

മണ്ണില്ല മഴയില്ല മാമരമില്ല
തൊടിയിലെ മാവിന്നു കാണ്മാനില്ല..!

കലപിലകൂട്ടും കാക്കച്ചിയില്ല
ഓലേഞ്ഞാലിയും അണ്ണാറകണ്ണനില്ല…
തിരുമുറ്റതറയിലെ തുളസ്സി തറയുമില്ല..!

പടിപ്പുര വാതിലെല്‍ നെയ്യ് വിളക്കണഞ്ഞു
അന്തിക്ക് നാമം ജപിക്കുന്ന മുത്തശിയെ
ആരോ പടിപ്പുരക്കപ്പുറം നടതള്ളി…!

പിച്ചവെച്ചാഗ്രാമമിന്നെനിക്ക് അന്യമായി
കല്ല്‌മതില്‍കെട്ടിലേ കോട്ടവെളിച്ചത്തില്‍
എന്‍ ഗ്രാമഭംഗിയലിഞ്ഞുപ്പോയി…?

കാലം വരച്ചൊരാം ഗ്രാമീണത്തേ
കോലംവരച്ചൊരീലോകം മറന്നുപോയി..?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English