അവൾ

അവളൊരു കൊച്ചു സുന്ദരിയായിരുന്നു. ഒരു പകലു മുഴുവൻ വെയിലേറ്റ ക്ഷീണം ആ മുഖത്ത്‌ ഞാൻ കണ്ടു. അവളുടെ കയ്യിലെ കീറസഞ്ചിയിൽ പഴകിയൊരു വെളളപ്പാത്രവും, കുറേ വളപ്പൊട്ടുകളും പുറത്തേക്കു കാണാമായിരുന്നു. വിശപ്പിന്റെ ദൈന്യത ആ കണ്ണുകളിൽ… ജനിച്ച നിമിഷത്തെ അവളൊരു പക്ഷേ ശപിക്കുന്നുണ്ടാവാം. ടിനുമോളുടെ ബർത്ത്‌ഡേയ്‌ക്ക്‌ കേക്ക്‌ വാങ്ങാനെത്തിയ ഞാനാ കാഴ്‌ച മറന്ന്‌ ബേക്കറിയിലേക്കു കയറി.

Generated from archived content: story2_nov.html Author: shihab_kaippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English