മൊഴി

അയാൾ ഒരു സോഷ്യലിസ്‌റ്റാണ്‌. എല്ലാം തുറന്ന്‌ പറയുന്ന പ്രകൃതൻ! ആദ്യരാത്രിയിൽ തന്റെ സദാചാര ലംഘനങ്ങളേയും സ്വഭാവ ദൂഷ്യത്തെ പറ്റിയും ഒട്ടും ലജ്ജയില്ലാതെ അവളോട്‌… പിന്നെ അവളുടെ രഹസ്യങ്ങളിലേക്ക്‌ അവൻ കാത്‌ കൂർപ്പിച്ചു. പരസ്പരം മനസ്സിലാക്കുമ്പോഴുണ്ടാകുന്ന ദാമ്പത്യ വിജയത്തെ കുറിച്ച്‌ അയാൾ വാചാലനായി. അവൾ അവളുടെ മനസ്സിലെ അണിയറ പൂട്ടുകൾ തുറന്നു. പിറ്റേന്ന്‌ അയാൾ അവളെ മൊഴി ചൊല്ലി….

Generated from archived content: story4_july.html Author: ahammed_muinudheen

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English