അനാമിക

ഒടുങ്ങാത്ത വ്യഗ്രതകള്‍
സൂര്യന്റെ അവസാന തുള്ളിയും
കുടിച്ചു വറ്റിക്കുമ്പോള്‍
കടലിന്റെ കാമം
നിലനില്പ്പിന്റെ
വേരുകള്‍ പിഴുതെറിയുമ്പോള്‍
എന്റെ നിലവിളി നീണ്ട
വാള്‍ത്തലപ്പായി
നിന്റെ ഉള്ളു തുളച്ചിരുന്നെങ്കില്‍
ഭൂമിയില്‍ വസന്തങ്ങളില്ലാതാക്കാന്‍
നമുക്കവകാശമില്ല

Generated from archived content: poem2_jan27_14.html Author: sathi_angamali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English