ദാഹം

ഐഡിയായ്‌ക്ക്‌ ഇവിടെ റേഞ്ച്‌ കുറവാണെല്ലോ…. ബി.എസ്‌.എൻ.എൽ. പത്ത്‌ പൈസ സ്‌കീം തുടങ്ങിയത്‌ നന്നായി……… “ടാറ്റാക്ക്‌ പഴയ പോലെ മൂവിങ്ങ്‌ കുറവാണോ? റിലയൻസിനാ റോമിങ്ങ്‌ സൗകര്യം കൂടുതലുള്ളത്‌….” ഇപ്പോൾ വൊഡാ ഫോണാ അടിച്ചു കയറുന്നത്‌….. ഈ പിച്ച്‌തന്നെയല്ലേ വൊഡാഫോണായത്‌….. ആദ്യം ബിപ.​‍ി.എൽ അല്ലായിരുന്നോ… ആ എസ്‌കോട്ടൽ ഐഡിയാ ആയപോലെ. എനിക്കു തോന്നുന്നു ഇതിലും ഭേദം എയർടെല്ലാ….. പുതിയതൊന്നുകൂടി വന്നിരിക്കുന്നു എം.ടി.

‘ദാ എടുക്കാറായീന്നാ തോന്നുന്നേ.’ പെട്ടെന്നാരോ പറയുന്നത്‌ കേട്ട്‌ അവർ മൗനം ധരിച്ച്‌ ദുഃഖം നടിച്ച്‌ മൃതദേഹം കിടക്കുന്ന മുറിയിലേക്ക്‌ കയറി.

Generated from archived content: story1_jun11_10.html Author: sarathbabu_thachambara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English