ഈയലുകൾ

വെയിലിനോടവ-

പകപോക്കുകയില്ല

ഈർപ്പമുള്ള

നാളുകളിലെ

വെയിലുകടയാത്ത

നിമിഷങ്ങളെയവ

പെറ്റിടുന്നത്‌

മണ്ണറകളിൽ

മഴയിട്ട പഴുതുകളിലൂടെ

ആവാഹിക്കപ്പെടുകയാകാം

ഇടവേളകളിലേയ്‌ക്ക്‌

പ്രണയമെന്നപോലെ!

Generated from archived content: poem2_oct1_07.html Author: sandeep_ka

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English