മരണം

കടന്നുപോകാനായില്ല

മടയിൽക്കിടന്നുചാവാനും

ഇടയിലൊരാർത്തനാദവും

ഞാനുയർത്തിയില്ല

വടംവലിയിൽ കയർത്തുമില്ല

വിയർത്തുവിയർത്തങ്ങനെ.

തത്ത

തുറന്നുവിടണോ

എന്നു ചോദിച്ച പൂച്ചയോട്‌

തത്ത പറഞ്ഞു

സ്വയം തുറന്നു

പുറത്തുകടക്കാതെ

പറക്കാനാവില്ല.

Generated from archived content: poem11_dec.html Author: rema

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English