വായന

വായനയുടെ പൂക്കാലം വായനശാലകളിൽ നിന്ന്‌ ഒഴിഞ്ഞുപോയോ! ആളൊഴിഞ്ഞുപോകുന്ന കാഴ്‌ചയാണ്‌ മിക്കവാറും വായനശാലകളിൽ കാണാനാകുന്നത്‌. വാർഷികഗ്രാന്റ്‌ മുടങ്ങാതെ ലഭിച്ചു വരികയും അതിന്‌ പുസ്‌തകങ്ങൾ എടുത്ത്‌ സ്‌റ്റോക്ക്‌ രജിസ്‌റ്ററിൽ ചേർത്ത്‌ അലമാരയിൽ വയ്‌ക്കുകയും ചെയ്യുന്നു എന്നതൊഴിച്ചാൽ വീണ്ടും അതെത്രപേർ ഉപയോഗിക്കുന്നു എന്നാരും ശ്രദ്ധിക്കാറില്ല. വായനശാലയിലെ പല പുസ്‌തകങ്ങളും വർഷങ്ങൾക്കുശേഷവും പേജുകൾ വേർപെടുത്താതെയാണ്‌ കണ്ടെത്താൻ കഴിയുക. തീർച്ചയായും വായനശീലം സമൂഹത്തിൽ നിന്ന്‌ അന്യമാകുകയാണ്‌. ലൈബ്രറി പ്രവർത്തനം ഇതിന്‌ അനുഗുണമായി പുനസ്സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. ഗ്രാമീണ ലൈബ്രറികൾക്ക്‌ പോയകാലങ്ങളിൽ നാടിന്റെ സാമൂഹ്യ സാംസ്‌കാരിക ജീവിതം കരുപ്പിടിപ്പിക്കുന്നതിൽ വലിയ പങ്കുണ്ടായിരുന്നു. വായനാസദസ്സുകളും ചർച്ചാക്ലാസുകളും സജീവമായിരുന്നു. മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരും രാഷ്‌ട്രീയക്കാരം ലൈബ്രറി പ്രസ്ഥാനത്തിന്റെ സൃഷ്‌ടികളാണ്‌.

ലൈബ്രറിസെസ്സ്‌ അടച്ചുവരുന്നതിലൂടെ എല്ലാ നികുതിദായകരും പ്രസ്ഥാനത്തിന്റെ ഗുണഭോക്താക്കളാകുമ്പോൾ അംഗങ്ങൾക്ക്‌ മാത്രമല്ല എല്ലാവർക്കും സേവനം നൽകേണ്ടതുണ്ട്‌. വായനയുടെ അടിത്തറ ഭദ്രമായ സമൂഹത്തിനുമാത്രമേ ആരോഗ്യകരമായ പൊതുജീവിതം സാദ്ധ്യമാകു. ഇതിനായി ഗ്രാമീണ ലൈബ്രറികൾ സേവനമേഖല വിപുലീകരിക്കുകയും വായനയുടെ ഉൽസവം മടക്കികൊണ്ടുവരികയും വേണം. വായനയുടെ വരൾച്ചയാണ്‌ ചിന്തയും, എന്തിന്‌ ഭൂമിപോലും ഊഷരമാകാൻ കാരണമെന്ന്‌ കണ്ടെത്താൻ കഴിയും.

Generated from archived content: eassay1_july8_08.html Author: rajendran_vayala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English