അഗ്നിശുദ്ധി

പൊന്മാന്റെ പേരിലുള്ള വിമാനക്കമ്പനിയുടെ പുഷ്പകത്തിൽ മന്ത്രിപുമാൻ വേണ്ടാത്തത്‌ ചെയ്തുവെന്ന ആരോപണം. രാജിവച്ച ശേഷം അഗ്നിശുദ്ധി കഴിച്ച്‌ തിരിച്ചെത്തുമെന്ന പ്രഖ്യാപനം. സ്വതവേ പാട്ടുകാരനായ മന്ത്രിയെ പിന്നണി പാടിച്ച്‌ പ്രശസ്തനാകാൻ സാംസ്‌കാരിക നായകൻ സിനിമാ പാട്ടെഴുതി സംഗീത സംവിധാനം നടത്തി. പടത്തിന്‌ പേരിട്ടു ‘അഗ്നിശുദ്ധി’ പാട്ടിലെ വരി “കൈയ്യെത്താ ദൂരത്ത്‌, ആരാന്റെ ചെമ്പഴുക്ക” പാട്ട്‌ കാതിൽ തേന്മൊഴിയാകാൻ പോകുന്നു. “പൊന്മാന്റെ ചുണ്ടിൽ പിടയുന്നത്‌ മീനോ ഞാനോ” എന്ന ഒ.എൻ.വി. കവിത കിനിയാത്തവർ ഭാഗ്യവാന്മാർ.

Generated from archived content: essay1_jun28_07.html Author: r_radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English