മഴവില്ല്‌

മഴവിൽ മാനത്തു കാണുന്ന വേളയിൽ

മതിമറന്നു ഞാൻ ലാസ്യം നടത്തിടും

പിറവിതൊട്ടു ഞാനീവിധം തന്നെയാം

പുരുഷനാകിലും വൃദ്ധനായീടിലും

ഇതുവിധം കാണാനാവുകില്ലെങ്കിൽ ഞാൻ

മരണദേവതേ നിന്നെപ്പുണർന്നിടും

ശിശു, മനുഷ്യന്നു ജന്മം കൊടുത്തവൻ

പ്രകൃതിധർമ്മമാം, ലോകത്തിലെങ്ങുമേ

സകല ജീവജാലങ്ങളും തങ്ങളിൽ

ഒരുമയോടെ കഴിഞ്ഞിടാനാശിപ്പൂ

“വില്യം വേഡ്‌സ്‌ വർത്തിന്റെ ‘റെയിൻബോ’

എന്ന കവിതയുടെ മൊഴിമാറ്റം)

Generated from archived content: poem7_mar5_07.html Author: prf_reghuramannair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English