സത്യം

എന്നെന്നും സ്വന്തമായ്‌ക്കണ്ടതാം നീയി,ന്നി

തേതൊരജ്ഞാതമാം ലോകത്തിലോ

കൂടെ ഞാനെത്തി നിൻ പട്ടട പ്രാന്തത്തിൽ

അപ്പുറത്തെത്തുവാൻ ഞാനശക്തൻ

കത്തിയമരും വരെ നിന്നു ഞാൻ നോക്കി

ക്കൊണ്ടാമയത്തോടെ, ജ്വാലയായ്‌ നീ

ഇന്നറിയുന്നു ഞാൻ ദേഹത്തെയല്ലല്ലോ

നീയായിക്കണ്ടതാം സത്യമെന്നും

Generated from archived content: poem8_mar6_07.html Author: nn_ramanutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English