അർഹത

കുടിക്കാൻ ഒരു പാത്രം ജലം ചോദിച്ചു

ഒരു വെള്ളപ്പൊക്കം നീ തന്നു

കായാൻ അല്‌പം വെയിൽ ചോദിച്ചു

ഒരു കൊടും വേനൽ നീ തന്നു

ചോദിക്കുന്നതു തരാതെ

ചോദിക്കാതിരിക്കാൻ തരുന്നത്‌

നിന്റെ തന്ത്രം

അതിലടങ്ങിയ ആന്തരാർത്ഥം അറിയുന്നു

അംഗീകരിക്കുന്നു

നിനക്കു സ്‌തുതി, സ്വസ്‌തി.

Generated from archived content: poem3_jan21_11.html Author: n_nagendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English