സഡൻബ്രേക്ക്‌

അന്യപുരുഷന്റെ പിന്നിലിരുന്നുളള ബൈക്ക്‌ യാത്ര അന്ന്‌ അത്ര സാധാരണമായിരുന്നില്ല.

ദിവസവും രാവിലെ ബൈക്കോടിച്ചുപോകുന്ന ചെറുപ്പക്കാരൻ ഓഫീസിലെ സുന്ദരി ബസ്‌റ്റോപ്പിൽ കാത്തുനില്‌ക്കുന്നതു കാണാറുണ്ട്‌. അപ്പോഴൊക്കെ ഒരു ലിഫ്‌റ്റിനുവേണ്ടി അവൾ കൈ കാണിച്ചിരുന്നെങ്കിലെന്ന്‌ അയാൾ വെറുതെ ആശിക്കുമായിരുന്നു.

എന്നാൽ ലേറ്റാകുമെന്നു കരുതിയാവണം ഒരു ദിവസം അവൾ കൈകാണിച്ചു. ഓർക്കാപ്പുറത്തു വന്ന സൗഭാഗ്യത്തിൽ ട്രാഫിക്‌ നിയമങ്ങൾ മറന്നുപോയ ചെറുപ്പക്കാരൻ വണ്ടിക്കു സഡൻ ബ്രേക്കിട്ടു.

തൊട്ടുതൊട്ടില്ലാ എന്നമട്ടിൽ പിന്നാലെ ബസ്സുളള വിവരം അയാൾ അറിഞ്ഞിരുന്നില്ല.

ബോധം വന്നപ്പോൾ ചെറുപ്പക്കാരൻ ആശുപത്രി കിടക്കയിലായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കാണാൻ വന്ന സുന്ദരിയെ നോക്കി അയാൾ പറഞ്ഞു. ‘സോറി, ലിഫ്‌റ്റു തരാൻ കഴിഞ്ഞില്ല.“

’ലിഫ്‌റ്റോ?‘ അവൾ അമ്പരപ്പോടെ അയാളെ നോക്കി.

’കൈ കാണിച്ചത്‌…‘

’ഞാൻ ബസ്സിനാണു കൈ കാണിച്ചത്‌‘ അവളുടെ വാക്കുകൾ ഒരു സുനാമി തിരപോലെ അയാളെ വിഴുങ്ങി.

Generated from archived content: story4_mar9.html Author: mrp_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English