അമ്മയുടെ ചിരി

അമ്മ അന്നും കിടക്കുകയായിരുന്നു

ഞാൻ വാവലിച്ചു കീറിക്കരഞ്ഞു

അമ്മ എന്നെ നോക്കി ചിരിച്ചു.

നനുത്ത ചുണ്ടുകളിൽ

പേറ്റുനോവിന്റെ മധുരം പുരണ്ട

മാതൃത്വത്തിന്റെ മഹനീയ മന്ദസ്മിതം

അമ്മ ഇന്നും കിടക്കുകയാണ്‌

ഞാൻ വാവിട്ട്‌ പൊട്ടിക്കരഞ്ഞു

അമ്മ എന്നെ നോക്കി ചിരിച്ചു

വരണ്ട ചുണ്ടുകളിൽ

മരണത്തിന്റെ മണം പുരണ്ട

ജീവന്റെ മായിക മന്ദസ്മിതം

Generated from archived content: poem11_jun1_07.html Author: mathra_ravi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English