പുസ്‌തകോത്സവം വ്യാപിക്കുന്നു.!

വിപ്ലവങ്ങൾ പലതും സ്വപ്‌നമായി അവശേഷിക്കുമ്പോൾ പുസ്‌തക പ്രസാധക ലോകത്ത്‌ വായനയുടെ ഹരിതവിപ്ലവം പൊട്ടിപ്പുറപ്പെടുകയാണ്‌. കൊല്ലത്ത്‌ തുടക്കംകുറിച്ച പ്രസ്‌തുത വിപ്ലവം സംസ്ഥാനത്താകെ വരുംകാലങ്ങളിൽ സംഭവിക്കും. പ്രതീക്ഷിച്ചതുപോലെ ആലപ്പുഴയിലും പുസ്‌തകോത്സവം നടന്നു. കോട്ടയത്തും ഇടുക്കിയിലും ആലോചന!

ഈയിടെ എറണാകുളത്തുനിന്നും എത്തിയ ജയകുമാർ ചെങ്ങമനാടിന്റെ കത്ത്‌ സന്തോഷം പകർന്നുകൊണ്ട്‌ മുന്നിലിരിക്കുന്നു. ജൂൺ ലക്കത്തിൽ പുസ്‌തകോത്സവത്തിന്റെ ആവശ്യകഥയെപ്പറ്റി എഴുതിയിരുന്ന എന്റെ കുറിപ്പ്‌ എറണാകുളം ജില്ലാലൈബ്രറി കൗൺസിലിൽ ചർച്ചയ്‌ക്കുവന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ സമാന്തര പ്രസാധകരുടെ ബുളളറ്റിനിലും മാസികകളിലും, ഗ്രാമത്തിന്റെ ജൂൺ ലക്കത്തിലെഴുതിയ കുറിപ്പ്‌ പുനഃപ്രസിദ്ധീകരിച്ച്‌ (ഭേദഗതികളുമാവാം) എല്ലാ ജില്ലാ ലൈബ്രറി പ്രവർത്തകർക്കും അയയ്‌ക്കണമെന്നും പുസ്‌തകോത്സവ വിഷയം ഒരു സജീവ ചർച്ചയാക്കി പുസ്‌തകോത്സവം സംഘടിപ്പിക്കണമെന്നും താല്‌പര്യപ്പെടുന്നു.

Generated from archived content: edit1_july.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English