ആരോ ഒരാൾ

ആരാണ്‌

എന്റെ നിറുകയിൽ നിന്നും

അക്ഷരപൂക്കളെ

ഇറുത്തു കളഞ്ഞത്‌,

ഒന്നും ബാക്കിവെയ്‌ക്കാതെ?

ആരാണ്‌

എന്റെ ആകാശത്തുനിന്നും

സ്‌നേഹാദരങ്ങളെ

തെറിപ്പിച്ചു കളഞ്ഞത്‌

ഒന്നും ബാക്കിവെയ്‌ക്കാതെ?

ആരാണ്‌

എന്റെ കാൽചുവട്ടിൽനിന്നും

മൺതിട്ടുകളെ

ഉതിർത്തുകളഞ്ഞത്‌,

തരിമ്പും ബാക്കിവെക്കാതെ?

തീർച്ച,

ആരോ

എന്റെ അന്തകനായി

ചുറ്റും വട്ടമിടുന്നുണ്ട്‌.

Generated from archived content: poem1_nov.html Author: cheriyamundam-abdulrazaq

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English