ഓർമ്മക്കടൽ

ആണ്ടിലൊരിക്കൽ

അച്ഛനെയോർക്കുന്നവനെ

നിനക്കൊപ്പം

ഞാനില്ല.

ചിറകുപൊട്ടുംമുമ്പ്‌

എന്നെത്തകർത്തൊരു-

പുലരിക്കണി

അച്ഛൻ.

കീറിമുറിച്ച്‌ തുന്നിക്കെട്ടിയ

ദുർമരണത്തെ കാത്തുവയ്‌ക്കാതെ

കർമ്മവും ചെയ്യാതെ കാണാമറയത്ത്‌

ചുട്ടെരിച്ചു.

പിന്നെ എത്രതവണ

കൊന്ന പൂത്തു?

ഇപ്പൊഴും നിലയ്‌ക്കാത്ത

ഓർമ്മക്കടലിന്റെ

തീച്ചുഴിയിൽ

ഞാൻ വെന്തുതാഴുന്നു.

ആണ്ടിലൊരിക്കൽ

അച്ഛനെയോർക്കുന്നവനെ,

ഓരോ നിമിഷവും

ഓർമ്മകൊണ്ട്‌

ഞാനച്ഛന്‌ ബലിയിടുന്നു.

നീയോ വെറും

ഉരുളകൊണ്ട്‌.

അതും

ഒരിക്കൽ.

Generated from archived content: poem20_mar.html Author: chenthappooru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English