പ്രണയം

അനന്തനും പാർവ്വതിയും സുഹൃത്തുക്കളായിരുന്നു. അതിലുപരി കാലത്തിന്റെ ഏതോ നല്ല മുഹൂർത്തത്തിൽ ഒന്നായിത്തീരാനിരിക്കുന്നവർ. അവന്റെ മനസ്സിൽ സന്തോഷം മാത്രമായിരുന്നു. കാരണം അവൻ പ്രണയം ആസ്വദിക്കുകയായിരുന്നു.

എന്നാൽ ഒരു ദിവസം അവൾ പറയുന്നു. അനന്തൻ എന്നെ മറക്കണം, പകരം എന്നേക്കാൾ സുന്ദരിയായ ഒരുവളെ വിവാഹം കഴിക്കണം. ഇത്രയും പറഞ്ഞ്‌ അവൾ നടന്നുനീങ്ങി. തന്റെ ഹൃദയം വലിച്ചുപറിച്ചുകൊണ്ടാണോ അവൾ പോകുന്നത്‌ എന്നവൻ സംശയിച്ചു. എന്നാൽ ഒരു കാര്യം അവന്‌ മനസ്സിലായി. ഇങ്ങനെയും പ്രണയിക്കാമെന്ന്‌….

Generated from archived content: story5_jan2.html Author: anurup_uzhvoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English