നീ അറിയാൻ…..

സ്നേഹസല്ലാപങ്ങളിലെ അക്ഷരതെറ്റുകൾ…
ശ്രുതി പിഴച്ച രാഗങ്ങളായ്…. മനസ്സറിയാത്ത നോവുകളായി..
പാടി പതിഞ്ഞ ഈരടികളും പതറും ചില നാവുകളിൽ…

വാക്കുകൾക്ക് അർത്ഥം തേടുമ്പോൾ, അനർത്ഥങ്ങൾ രചിക്കുന്നു മനസ്സ്… അർത്ഥമില്ലാത്ത അക്ഷരങ്ങൾ കണ്ണി ചേർത്തീടുമ്പോൾ….. നിർവചനങ്ങൾ മാറീടുന്നു..
കീറിമുറിക്കുന്ന വാക്കുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കും നൊമ്പരങ്ങൾ അറിയാതെ പോകുന്നു….

പ്രകാശവേഗങ്ങളിൽ മനസ്സുകൾ പായുമ്പോൾ…. ഉൾവിളികൾ കേൾക്കാതെ പോകുന്നു… നിനവുകൾ മാഞ്ഞീടുന്നു…
തെളിയാത്ത മനസ്സിൻ ചിത്രങ്ങൾ
സ്നേഹവർണങ്ങളാൽ വരക്കുമ്പോൾ, ചായങ്ങൾ മിഴികളിൽ തൂവിടുന്നു…

പെണ്ണിന്റെ മനസ്സറിഞ്ഞവരുണ്ടോ…. കടലിന്നാഴം അളന്നവരുണ്ടോ…
തിരയെടുക്കാത്ത തീരത്തിൻ വേദന പോലെ… വിഫലമാം ഈ പാഴ്ശ്രമങ്ങൾ….. ഒരു ജന്മനഷ്ടങ്ങൾ….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English