കോവിഡ് 19 കേസുകളിൽ ഫ്ലോറിഡയ്ക്ക് റെക്കോർഡ്

 

 

ഈ ഞായറാഴ്ച 15,300 പുതിയ കോവിഡ്-19 കേസുകൾ ഫ്ളോറിഡ സംസ്ഥാനം റിപ്പോർട്ട് ചെയ്തു. ഒരു ദിവസം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പേടുന്ന കേസുകളുടെ റെക്കോഡ് ആണിത്. ഏപ്രിലിൽ ന്യൂ യോർക്കിൽ കോവിഡ്-19 ഗുരുതരമായി പടർന്നുപിടിച്ചപ്പോൾ ഇട്ടിരുന്ന റെക്കോഡാണ് ഇന്ന് തകർന്നത്. ഈ സംഖ്യ മുകളിലേക്ക് പോകും എന്നാണ് സൂചന.

ഡമോക്രാറ്റിക് ഗവർണർ ആൻഡ്രൂ കുവോമോയുടെ നേതൃത്വത്തിൽ ന്യൂ യോർക്ക് സംസ്ഥാനം കോവിഡിനെതിരെ ലോക്ക്ഡൗണും സാമൂഹിക അകൽച്ചയും വഴി പ്രതിരോധിച്ചിരുന്നു. പക്ഷേ, അത്തരം ഒരു ശ്രമം ഫ്ളോറിഡ സംസ്ഥാനത്ത് ഇപ്പോഴും ഇല്ല. ഡിസ്നി ലാൻഡ് പോലെ ജനങ്ങൾ കൂടുന്ന സ്ഥാപനങ്ങൾ തുറക്കാനുള്ള തയ്യാറെപ്പിലാണ് ആ സംസ്ഥാനത്തിലെ റിപ്പബ്ളിക്കൻ ഭരണകൂടം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English