എഴുത്തകം സാഹിത്യശില്‍പശാല

untitled-1

പുത്തകം ഓര്‍മ്മയൊഴുക്ക് സംഘടിപ്പിക്കുന്ന നാലാമത് എഴുത്തകം സാഹിത്യശില്‍പശാല ജനുവരി 12,13,14 തിയ്യതികളില്‍ തൃശ്ശൂരില്‍ വെച്ച് നടക്കും. ശില്‍പശാലയില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. നവ മാധ്യമങ്ങളുടെ കാലത്തെ കല, എഴുത്ത്, പ്രസാധനം, വായന എന്നീ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചാവും ശില്‍പശാല മുന്നോട്ടുപോകുക. മുന്‍കാല എഴുത്തകം ശില്‍പശാലകളില്‍ പങ്കെടുക്കാത്ത 30 വയസിനു താഴെയുള്ള 30 പേരെയാണ് പ്രതിനിധികളായി പങ്കെടുപ്പിക്കുക. മുന്‍കൂട്ടി രെജിസ്റ്റര്‍ ചെയ്യുന്ന മുന്‍പ്രതിനിധികള്‍ക്കും പ്രായപരിധി ബാധകമല്ലാതെ 30 പേര്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാവുന്നതാണ്.

താല്‍പര്യപ്പെടുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ezhutthakam@gmail.com എന്ന മെയിലിലേക്കോ 8129959866 എന്ന നമ്പറിലേക്കോ ബന്ധപ്പെടുക. രചനകള്‍ വിശദമായ ബയോഡേറ്റ സഹിതം ഈവരുന്ന ഡിസംബര്‍ 30ന് മുന്‍പായി ഈ മെയിലേക്ക് അയക്കുകയോ എഴുത്തകം സാഹിത്യ ശില്പശാല എന്ന പേജിലേക്ക് മെസ്സേജ് അയക്കുകയോ ചെയ്യേണ്ടതാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English