ഏകത നവരാത്രിമണ്ഡപം സംഗീതോത്സവം; മൂന്നാം ദിവസം

 

ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന “ഏകത” യുടെ ആഭിമുഖ്യത്തിൽ ഒൻപതാമത് ഏകത നവരാത്രിമണ്ഡപം സംഗീതോത്സവം, മൂന്നാം ദിവസമായ ഒക്ടോബർ 19 ന്   വൈകുന്നേരം 6.25 നു  ദീപപ്രജ്ജ്വലനത്തോടെ ആരംഭിച്ചു. കുമാരി.ഭാമ, പ്രതിഭ സംഗീതാർച്ചനയും, ശ്രീ.പൊൻകുന്നം സൂരജ്‌ലാൽ, വിദ്വാൻ സംഗീതാർച്ചനയും നടത്തി.  തുടർന്ന് പ്രശസ്ത സംഗീതജ്ഞ ശ്രീമതി. അർച്ചന കൃഷ്ണകുമാർ, നവരാത്രികൃതി (ദേവി പാവനെ, രാഗം – സാവേരി) സമർപ്പണം നടത്തി. ശ്രീ.കാർത്തിക് മേനോൻ വയലിനിലും, ശ്രീ.കൃഷ്ണ കുമാർ  മൃദംഗത്തിലും അകമ്പടി സേവിച്ചു.  കൊറോണയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടാണ് ഒക്ടോബർ 25 വരെ നീണ്ടു നിൽക്കുന്ന സംഗീതോത്സവം നടക്കുന്നത്.

നാലാം ദിവസമായ ഒക്ടോബർ 20 നു നവരാത്രികൃതി സമർപ്പണം നടത്തുന്നത് പ്രശസ്ത സംഗീതജ്ഞ മിസ്.സുഷമ സോമശേഖരൻ   ആയിരിക്കും.

ഏകത നവരാത്രി മണ്ഡപം സംഗീതോത്സവത്തോടനുബന്ധിച്ചു നടക്കുന്ന ‘ഏകത വിദ്യാരംഭം’ ചടങ്ങുകൾ, വിജയദശമി ദിനമായ ഒക്ടോബർ 26 നു രാവിലെ 6:30 മുതൽ സൂം പ്ലാറ്റഫോം ൽ ആരംഭിക്കും. വിദ്യാരംഭം ചടങ്ങിന് മുഖ്യ കാർമികത്വം വഹിക്കുന്നത് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ തന്ത്രി ശ്രി.കെ. മഞ്ജുനാഥ അടിഗ അവർകൾ ആയിരിക്കും. കല-സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളും ഈ വർഷത്തെ വിദ്യാരംഭം ചടങ്ങിൽ പങ്കെടുക്കുന്നുണ്ടാകും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English