ഒൻപതാമത് ‘ഏകത നവരാത്രിമണ്ഡപം സംഗീതോത്സവം: അഞ്ചാം ദിവസം

ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന “ഏകത” യുടെ ആഭിമുഖ്യത്തിൽ ഒൻപതാമത് ‘ഏകത നവരാത്രിമണ്ഡപം സംഗീതോത്സവം’, അഞ്ചാം  ദിവസമായ ഒക്ടോബർ 21 ന്   വൈകുന്നേരം 6.25 നു  ദീപപ്രജ്ജ്വലനത്തോടെ ആരംഭിച്ചു. കുമാരി.ഐശ്വര്യ ലക്ഷ്മി കെ.എസ്  പ്രതിഭ സംഗീതാർച്ചനയും, ശ്രീമതി കോട്ടയം രമ്യ ജോഷി വിദ്വാൻ സംഗീതാർച്ചനയും നടത്തി.  തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ ആചാര്യ മോഹൻകുമാർ, നവരാത്രികൃതി  ( കൃതി – ജനനി മാമവ, രാഗം-ഭൈരവി ) സമർപ്പണം നടത്തി. ശ്രീ. കാർത്തിക് മേനോൻ വയലിനിലും, ശ്രീ. പാലക്കാട് കൃഷ്ണരാജ്  മൃദംഗത്തിലും അകമ്പടി സേവിച്ചു. ഇന്ത്യയിൽ നിന്നും വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി സംഗീതജ്ഞരാണ്  ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന സംഗീതോത്സവത്തിൽ സംഗീതാരാധന നടത്തുന്നത്.  കൊറോണയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടാണ് ഒക്ടോബർ 25 വരെ നീണ്ടു നിൽക്കുന്ന സംഗീതോത്സവം നടക്കുന്നത്.

ആറാം   ദിവസമായ ഒക്ടോബർ 22 നു നവരാത്രികൃതി സമർപ്പണം നടത്തുന്നത് പ്രശസ്ത സംഗീതജ്ഞൻ ശ്രീ.മാങ്കൊമ്പ്‌ രാജേഷ് അവർകൾ    ആയിരിക്കും.

ഏകത നവരാത്രി മണ്ഡപം സംഗീതോത്സവത്തോടനുബന്ധിച്ചു നടക്കുന്ന ‘ഏകത വിദ്യാരംഭം’ ചടങ്ങുകൾ, വിജയദശമി ദിനമായ ഒക്ടോബർ 26 നു രാവിലെ 6:30 മുതൽ സൂം പ്ലാറ്റഫോം ൽ ആരംഭിക്കും. വിദ്യാരംഭം ചടങ്ങിന് മുഖ്യ കാർമികത്വം വഹിക്കുന്നത് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ തന്ത്രി ശ്രി.കെ. മഞ്ജുനാഥ അടിഗ അവർകൾ ആയിരിക്കും. കല-സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളും ഈ വർഷത്തെ വിദ്യാരംഭം ചടങ്ങിൽ പങ്കെടുക്കുന്നുണ്ടാകും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English