ദേവീവിലാസം സ്‌കൂള്‍ – പത്മാദാസ്

16411_14052

ഇന്ന് കവിത നിശ്ചിത ചട്ടക്കൂടുകൾ നിഷ്കർഷിക്കുന്നില്ല.അടഞ്ഞ വാതിലുകൾ ഉള്ള കവിതക്കും,തുറന്ന ജനാലകൾ ഉള്ള കവിതക്കും ഇന്ന് വായനക്കാരെ കിട്ടുന്നു.കവിത ഇങ്ങനെ മാത്രമേ ആകാവൂ എന്നു വാശി പിടിച്ചിരുന്നവരുടെ ശാഠ്യങ്ങൾ ഇന്നയഞ്ഞിരിക്കുന്നു.കവിതയുടെ വഴികൾ ഇന്ന് കുറച്ചുകൂടി വിശാലമായിരിക്കുന്നു എന്നു വേണമെങ്കിൽ പറയാം.

“മണ്ണിനടിയിലേക്കും ആകാശത്തിനു മുകളിലേക്കും കാലത്തിനപ്പുറത്തേക്കും കാണുന്ന ഈ കാഴ്ചയാണ് പദ്മദാസിനെ പുതുകവിതകളില്‍നിന്ന് വ്യത്യസ്തനായി അടയാളപ്പെടുത്തുന്നത്. ഇരവിന്റെ മറുകര താണ്ടാതെ പകല്‍വെളിച്ചത്തിലേക്ക് കൂപ്പുകുത്തുന്നവനാണ്’ കവി എന്നും, നിര്‍വചനങ്ങളുടെ തമോസീമകള്‍ ലംഘിച്ച് അനന്തവിഹായിസ്സിലേക്ക് പറന്നലിയുന്ന ന് ഈറന്‍നിലാവാണ്’ കവിത എന്നും സങ്കല്‍പിക്കുവാന്‍ കഴിയുന്ന കവി ഉത്തരാധുനികരുടെ പ്രച്ഛന്നവേഷസംഘത്തില്‍ ഒരിക്കലും പെടുകയില്ല. മനുഷ്യവര്‍ഗത്തിന്റെ തളരാത്ത പ്രത്യാശയെ കാലങ്ങള്‍ക്കതീതമായ നക്ഷത്രവെളിച്ചമായി കൊളുത്തിയിടാനുള്ള ഒരുഞ്ഞാലാകുന്നു പദ്മാദാസിന് വാക്ക്.”

-ആലങ്കോട് ലീലാകൃഷ്ണന്‍

പ്രസാധകർ മാതൃഭൂമി ബുക്ക്സ്

വില 43 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English