മരണോത്സവം

 

images

ഇരുട്ടിലൊരു  വെട്ടിവിടെ

മറുവെട്ടൊന്നവിടെ

നിലംപൊത്തി  മരങ്ങൾ  രണ്ടെണ്ണം

പകച്ചുനിന്നു  ചില്ലയിൽ ചേക്കേറും കിളികളും

വെട്ടുകളങ്ങനെ  തുടരുന്നു

പെരുകുന്നു

കൊലക്കളി  സമനിലയിലെത്തുംവരെ

വിശ്രമമില്ല

കൊടിമരം  കാറ്റത്തൊന്നുലഞ്ഞാലും

കൊടിയൊന്നു  പഴകി  കീറിയാലും

താമരപ്പൂവൊന്നു  വാടിയാലും

വെട്ടോടു  വെട്ടുതന്നെ

നാട്ടിൽ  മരണോത്സവം കൊടിയേറി

യോഗങ്ങൾ , റാലികൾ  ചെണ്ടമേളകൊഴുപ്പുകൾ

കവലകളിൽ   വാക്കുകൾ

വെടിക്കെട്ടായി  പൊട്ടിച്ചിതറി

മൃതി തെയ്യം തുളളുമ്പോൾ

ഉത്സവപ്പറമ്പിൽ  ആവേശത്തോടെ  ചിലർ

കിട്ടിയല്ലോ  രക്തസാക്ഷിയെ

ഇനി  വിജയം  സുനിശ്ചിതം

നാട്ടുകാരും  ഹാപ്പിയാണ്

വന്നുവല്ലോ ഹർത്താൽ  സുദിനം

മരണോത്സവം  കൊണ്ടാടാൻ

അപ്രതീക്ഷിതം  ഒരവധിദിനം

ആടാം , പാടാമൊന്നു കൂടാം

മരണോത്സവം  ഷെയർചെയ്തു രസിക്കാം

മരണവും  പോസ്റ്റുകളായി

നിറയുന്നു  മാധ്യമങ്ങളിൽ

ശവത്തിനും  കിട്ടുന്നു-

ണ്ടേറെ  കമന്റുകൾ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English