ബഡായി ബിരിയാണി

 

ഒരിടത്ത് ഒരു കുറുക്കനും കുറുക്കിയും ഉണ്ടായിരുന്നു.
ഒരു ദിവസം കുറുക്കന്‍ നെഞ്ച് പൊത്തിപ്പിടിച്ച് കരയാന്‍ തുടങ്ങി. കരച്ചില്‍ കേട്ട് അടുക്കളയില്‍നിന്നും കുറുക്കി ഓടി വന്നു..

“എന്ത് പറ്റി ചേട്ടാ..?”

“നെഞ്ചിന് വല്ലാത്ത വേദന! ഞാന്‍ ചത്തുപോകുമേ..” കുറുക്കന്‍ വേദനകൊണ്ട് പുളയുകയാണ്.

“നമുക്ക് ആശൂത്രീ പോകാം..”

കുറുക്കി ഓടിപ്പോയി ഒരു ഓട്ടോ വിളിച്ചോണ്ട് വന്നു. രണ്ടു പേരും കൂടി ആശുപത്രിയിലെത്തി. ഡോക്ടര്‍ പരിശോധിച്ചു. പല ടെസ്റ്റുകളും നടത്തി.

റിസള്‍ട്ട് നോക്കി ഡോക്ട്ടര്‍ പറഞ്ഞു: “നിങ്ങള്‍ക്ക് കൊളസ്ട്രോള്‍ വളരെ കൂടുതലാണ്. അതുകൊണ്ട് ആഹാരം നിയന്ത്രിക്കണം. കൊഴുപ്പുള്ളതൊന്നും കഴിക്കരുത്. ദിവസം ഒരു മണിക്കൂറെങ്കിലും നടക്കണം. ഈ മരുന്നും കഴിക്കണം..”

“ശരി..ഡോക്ടറേ..”

പിറ്റേ ദിവസം രാവിലെ രണ്ട് പേരും കൂടി നടക്കാനിറങ്ങി.

കാട്ടിലൂടെ ആഞ്ഞ് നടക്കുകയാണവര്‍. കുറേ ദൂരം നടന്ന് ക്ഷീണിച്ചപ്പോള്‍ വിശ്രമിക്കണമെന്നു തോന്നി. ഒരു മരച്ചുവട്ടില്‍ ഇരുന്നു. ദൂരെ ഒരു ബിരിയാണി കട..!?

“നമുക്കാ കടയില്‍ കയറി ഒരു ബിരിയാണി കഴിച്ചിട്ട് പോയാലോ..?”

“കൊളസ്ട്രോള്‍ കൂടുതലാണെന്നല്ലേ ഡോക്ടര്‍ പറഞ്ഞിരിക്കുന്നേ..?”

“അത് സാരമില്ലെന്നേ. വിശപ്പ് സഹിക്കാന്‍ കഴിയാഞ്ഞിട്ടല്ലേ..?”

“ശരി. എന്നാല്‍ കഴിക്കാം..”

അവര്‍ ബിരിയാണിക്കടയിലേക്ക് കയറി. പലതരം ബിരിയാണിയുടെ പേരുകള്‍ എഴുതി വച്ചിട്ടുണ്ട്.

….ആട് ബിരിയാണി, കോഴി ബിരിയാണി, പാമ്പ് ബിരിയാണി, കുരങ്ങ് ബിരിയാണി, കടുവ ബിരിയാണി, സിംഹ ബിരിയാണി, അങ്ങനെ പലതും…!!?

മറ്റൊരു ബോര്‍ഡ് കണ്ടു.

“ഇന്നത്തെ സ്പെഷ്യല്‍…ആന ബിരിയാണി”

കുറുക്കന്‍റെ വായില്‍ വെള്ളച്ചാട്ടം!

“എന്ത് വേണം..?” വെയിറ്റര്‍ ചോദിച്ചു.

“എനിക്ക് ആന ബിരിയാണി വേണം ..”

“കുറുക്കിക്കോ..?”

“എനിക്ക് പാമ്പ് മതി..”

അങ്ങനെ “ബഡായി” ബിരിയാണീം കഴിച്ച് ഏമ്പക്കോം വിട്ട് അവര്‍ തിരിച്ചു പോയി…

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English