പുസ്തകപ്രകാശനവും,സാംസ്‌കാരിക സദസ്സും

25299387_1572218756198231_6358565635398597917_n

 

തെരുവ് വായന കൂട്ടായ്മയായ അക്ഷരവീഥിയുടെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി പുസ്തകപ്രകാശനവും,സാംസ്‌കാരിക സദസ്സും നടക്കും .നിഴലാട്ടം കാന്‍സര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി ചടങ്ങില്‍ വെച്ച് കവി കുരീപ്പുഴ ശ്രീകുമാര്‍ മുടി ദാനം ചെയ്യും.

പുതിയ കവിതയിലെ വ്യത്യസ്ത സ്വരമായ അരുണ്‍ സമുദ്രയുടെ ‘അവര്‍ ചില്ലക്ഷരങ്ങള്‍ തേടുമ്പോള്‍’ എന്ന കവിത സമാഹാരമാണ് 20 തീയതി ആറുമണിക്ക് മാനവീയം അക്ഷരവീഥിയില്‍ വെച്ച് നടക്കുന്നത്. സി.എസ് രാജേഷ്,കുരീപ്പുഴ ശ്രീകുമാര്‍,ശൈലന്‍,വി.എസ്.ബിന്ദു ,വിനോദ് വെള്ളായണി എന്നിവര്‍ പരിപാടിയിൽ പങ്കെടുക്കും. കവിതാവായനയും, ഗസലും അരങ്ങേറും.അക്ഷരവീഥിയുടെ നേതൃത്വത്തില്‍ പുസ്തക ശേഖരണത്തിന് തുടക്കം കുറിക്കും.

 

നമ്മുടെ ഭാഷയിൽ മൃതവാക്കുകൾ ധാരാളമുണ്ട്.അവയിലേക്ക് വികാരത്തിന്റെ ഊർജം പ്രവഹിപ്പിക്കുക എന്നത് ഏത് കവിയുടെയും പ്രാഥമിക ധർമമാണ്.പഴയ സ്റ്റാമ്പുകളെപ്പോലെ പഴയ വാക്കുകൾക്ക് പലപ്പോഴും മൂല്യം വർദ്ധിക്കുന്നതായി കാണാം. വാക്കുടുക്കയിൽ നിന്നും അത്തരം വാക്കുകളെ കുടഞ്ഞെടുക്കേണ്ടതായി വരും.ചിലപ്പോൾ രണ്ടു വൻകരകളിൽ താമസിക്കുന്ന വാക്കുകളെ ഒരു വീട്ടിൽ താമസിപ്പിക്കേണ്ടതായി വരും.ആ വീട് അപ്പോൾ നടക്കാൻ തുടങ്ങും. നടക്കുന്ന വീടാണ് അരുൺ സമുദ്രയുടെ കവിത

കുരീപ്പുഴ ശ്രീകുമാർ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English