ഡോണ മയൂരയുടെ ‘നീലമൂങ്ങ’

സച്ചിദാനന്ദൻ എഴുതുന്നു:

“ആദ്യസമാഹാരമായ ‘ഐസ് ക്യൂബി’ലൂടെ തന്നെ ഒരു കവിയുടെ വരവറിയിച്ച ഡോണ മയൂരയുടെ  ഈ  സമാഹാരം മലയാള കവിതയ്ക്ക് പരിചിതവും അപരിചിതവുമായ വഴികളിലൂടെ സഞ്ചരിച്ച് തന്റേതായ ഒരു കാവ്യഭാഷ സൃഷ്ടിക്കാൻ ഉത്സാഹിക്കുന്നു. ഇവയുടെ കവിത്വം കവിയുടെ സവിശേഷമായ കാഴ്ചാരീതിയിലും അതിൽ നിന്നുളവാകുന്ന നവബിംബങ്ങളിലും ആണ് കാണാനാവുക. പ്രമേയം പ്രണയമായാലും ബാല്യമായാലും ഉത്തരാധുനിക കാലത്തിന്റെ അസ്തിത്വസങ്കടങ്ങളായാലും, ജീവിതത്തിലേക്കുള്ള വഴിതെറ്റി ഭൂമിയിലേക്ക് വീണ  ആകാശം എന്നും, പക്ഷികളെയും മരങ്ങളെയും ഒരുപോലെ കടലാസ്സു പക്ഷികളാക്കുന്ന കാലമാണ് നമ്മുടേതെന്നും, നക്ഷത്രങ്ങൾ  രാത്രി കട്ടുകൊണ്ടോടുന്നു എന്നും വരകൾ  ഉണങ്ങാനിട്ടു ചുറ്റിക്കറങ്ങുന്ന പെൺപുലികളും  ആൺപുലികളുമാണ് പൂച്ചകൾ എന്നും കാണുന്ന കവിയുടെ കണ്ണ് തന്നെയാണ് ഡോണയുടെ ശക്തി.”

അനിത തമ്പി എഴുതുന്നു:

“അകം, പുറം എന്ന് ഇരുലോകങ്ങളിലേക്ക് ഇരുട്ടും അതിന്റെ വെട്ടവും, മുറിവും അതിന്റെ കലയും പേറി വേരോടെ പറക്കുന്ന മരം,
ഭയം, പ്രേമം, സ്വപ്നം, വിഷാദം എന്ന് അതിന്റെ ദിക്കുകൾ
അന്തരാ നിത്യപ്രവാസി, ഡോണയുടെ കവിത.”
………………………….
(നീല മൂങ്ങ
ഡോണ മയൂര
ISBN 978-81-943574-3-8
വില 150

കോപ്പികൾ‍ ആവശ്യമുള്ളവർ‍ “നീലമൂങ്ങ” എന്ന് ടൈപ്പ് ചെയ്ത് വിലാസം 9400737475 എന്ന നമ്പറിലേക്ക് എസ്.എം.എസ് / വാട്സാപ്പ് ചെയ്യുക.

ഓൺലൈനായി ബുക്ക് ചെയ്യാൻ www.bookat.in സന്ദർശിക്കുക)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English