ഫിലിപ്പിനോ സുന്ദരി

അവൾക്കിഷ്ടം
പപ്പായ സോപ്പാണ്.
കെഎഫ്സിയിലെ
കോഴികുഞ്ഞുങ്ങൾ
അവളുടെ ആമാശയത്തിൽ
പെട്ട് ഓടി നടന്നു.,

നാട്ടിൽ നിന്നും
‘അമ്മ വിളിച്ചു
” എടാ മോനെ, നിന്റെ അച്ഛനെ
ആശുപത്രിയിൽ കൊണ്ടുപോണം
തീരെ വയ്യ., കുറച്ചു കാശ് അയക്കണം”
ഉത്തരം ശൂന്യം .

കുവൈറ്റിലെ
കൊടുംച്ചുടിൽ
എന്റെ തണുപ്പ്‌
എന്റെ ഫിലിപ്പീനോ
സുന്ദരിയായിരുന്നു ,
മനിലയുടെ സ്വന്തം പുത്രി.

അവളുടെ സ്നേഹത്തിൽ
എന്റെ പേഴ്‌സ് കാലിയായി,
എന്റെ വിയർപ്പിന്റെ
കൂലി ഫിലിപ്പീൻസിനു
സ്വന്തമെന്നും
അവൾ എനിക്ക് സ്വന്തമെന്നും
ഞങ്ങൾ ചെവിയിൽ പറഞ്ഞു.
എങ്ങനെയോ വഴിതെറ്റി
വന്ന ദൈവം കളിയാക്കിയോ
എന്ന് സംശയം..

ഒരു ദിവസം
അവൾ പറഞ്ഞു
” എന്റെ ഭർത്താവ്
തിരിച്ചു ചെല്ലാൻ പറയുന്നു,
ഞാൻ തിരിച്ചു പോകുന്നു.

എന്തോ നഷ്‌ടപ്പെട്ട
അണ്ണാനെപ്പോലെ
കടൽത്തീരത്തു കിടക്കുമ്പോൾ
സിബൂ എയർലൈൻസ്
എന്റെ മുകളിൽ കുടി
പറന്നു പോയി,

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English