ജസ്‌ന

ഉത്തരകേരളത്തിൽ നടന്നൊരു പാതകം

ഉത്തരം നൽകുവാനില്ലാർക്കുമോ ബാധ്യത

ഉത്തരവാദിത്വമില്ലാത്ത പ്രസ്ഥാനമോ

ഇത്തരമെന്തിനു മോഹം ജനസമ്മിതി

കുത്തകപ്പത്രങ്ങൾക്കൊരു വിൽപ്പനച്ചരക്കായി

വൃത്താന്തം ചമച്ചങ്ങെത്തും പ്രഭാതത്തിൽ

രാഷ്‌ട്രീയ തിമിരത്തിലാദർശം നശിച്ചവർ

ദുഷ്‌ടരായ്‌ തീർന്നവർ ബോംബായുധർ

അസൂയക്കർഹതയില്ലാത്ത പ്രായം

അതിമോഹങ്ങളൊന്നുമില്ലാത്ത മനം

പിച്ചവച്ചുറച്ചുവരുന്ന കൈകാലുകൾ

അച്ഛനമ്മമാർക്കൊപ്പം നടക്കാൻ കൊതിച്ചവൾ

പിഞ്ചുകൈകാലുകൾ വളരുന്നതും നോക്കി

നെഞ്ചുതണുത്തു രസിച്ച രക്ഷിതാക്കൾ

ബോംബന്നു കേട്ടാലറിയാതാ കളിപ്പാട്ടം

എനിക്കും കിട്ടണം കൂട്ടരോടൊത്തു കളിക്കണം

എന്തു കേട്ടാലുമതുകളിപ്പാട്ടമല്ലെങ്കിൽ

സ്വാദേറും ഭക്ഷണം കിട്ടാനായ്‌ രോദനം

നിഷ്‌കളങ്കത്തിൻ നിസ്‌തൂല രൂപമാണാ ബാലിക

നിഷ്‌ഠൂരൻമാരുടെ നീചത്വത്തിൽ പ്രതീകം

പാടില്ല പാടില്ല ഇത്തരം പാപകർമ്മങ്ങൾ

ഊടും പാവും ഇല്ലാത്ത പ്രസ്ഥാനങ്ങളെ

നാടും നഗരവും നശിച്ചിടുമെന്നോർക്കാതെ

കാടത്വം കാട്ടീടൊലാ മേലിലാരും.

Generated from archived content: poem3_mar16.html Author: kummil_sadasivan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English