“ഭാവിയിലേക്ക്‌” എന്ന കൃതിക്ക്‌ അക്ഷയദീപ പുരസ്‌കാരം

പ്രകൃതിജീവനകേന്ദ്രത്തിന്റെ പ്രഥമ അക്ഷയദീപപുരസ്‌ക്കാരത്തിന്‌ യശ്ശശരീരനായ ദർശനം പങ്കജാക്ഷക്കുറുപ്പിന്റെ ഭാവിയിലേയ്‌ക്ക്‌ എന്ന കൃതി തെരഞ്ഞെടുക്കപ്പെട്ടു. മാതൃഭൂമി സബ്‌എഡിറ്റർ പ്രകാശൻ പുതിയേട്ടി, വിശ്വമാനവവേദി അദ്ധ്യക്ഷൻ ആർ.അബ്‌ദുളളക്കുട്ടി, ജീവകാരുണ്യസേന ജനറൽ സെക്രട്ടറി എസ്‌.ജയലക്ഷ്‌മി, കേരള സിനിമ ആർട്ടിസ്‌റ്റ്‌ ഗൈഡൻസ്‌ സൊസൈറ്റി പ്രസിഡന്റ്‌ കല്ലമ്പലം വിജയൻ, ഭൂമിക്കാരൻ പത്രാധിപ ശ്രീകല പൂതക്കുളം എന്നിവരുൾപ്പെട്ട സമിതിയാണ്‌ ഏകകണ്‌ഠമായി ഭാവിയിലേക്ക്‌ എന്ന കൃതി പുരസ്‌കാരത്തിന്‌ തെരഞ്ഞെടുത്തത്‌. മേയ്‌ 6ന്‌ വേളമാനൂർവെച്ചു നടത്തുന്ന പരസ്‌പരാനന്ദ-മാനുഷിക ധ്യാനകുടുംബമേളയിൽവച്ച്‌ പുരസ്‌കാരം സമർപ്പിക്കും.

Generated from archived content: essay3_mar21.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English