അർബുദം പടർത്തുന്ന ജോൺസൺ & ജോൺസൺ

ജോൺസൺ ആന്റ്‌ ജോൺസൺ കമ്പനിയുടെ ബേബി സോപ്പ്‌, ബേബി ഷാംപൂ, ബേബി ഓയിൽ എന്നിവ കുട്ടികൾക്ക്‌ ദോഷകരമാണെന്നും അവയിൽ കാൻസിനോജനുകൾ ഉണ്ടെന്നും മഹാരാഷ്‌ട്രാ ഫൂഡ്‌ ആന്റ്‌ ഡ്രഗ്‌ അതോറിറ്റി കണ്ടുപിടിച്ചു. കാൻസിനോജനുകൾ, കാൻസർ (അർബുദം) ഉണ്ടാക്കും.

വിപ്രോ കമ്പനിയുടെ ചന്ദനത്തൈല സോപ്പിൽ ചന്ദനത്തൈലം ഒരു ശതമാനം പോലും ഇല്ല. ബേബി ഓയിലുകൾ 99.91 ശതമാനം ദ്രവമെഴുകാണ്‌. അവയിൽ ഓയിൽ (എണ്ണ) ഇല്ല. തുടരെ ഉപയോഗിച്ചാൽ കാൻസർ ഉണ്ടാകും. ഡ്രഗ്‌സ്‌ ആന്റ്‌ കോസ്‌മെറ്റിക്‌സ്‌ ആക്‌റ്റിന്റെ (1940) 18 സി (സി) ലംഘിച്ചാണ്‌ ഈ കമ്പനികൾ ദ്രവമെഴുക്‌ ചേർക്കുന്നത്‌. ദ്രവമെഴുക്‌ പെട്രോളിയത്തിൽ നിന്ന്‌ എടുക്കുന്നതാണ്‌.

ജോൺസൺ ആന്റ്‌ ജോൺസന്റെ ബേബി പൗഡർ, ബേബി ലോഷൻ, ബേബി ക്രീം മുതലായവയിലും കാൻസിനോജുകൾ ഉണ്ട്‌. ഈ ബഹുരാഷ്‌ട്രകുത്തകക്കമ്പനി ഇന്ത്യയിൽ കാൻസർ പടർത്തുന്നതിനെ തടയാൻ ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ്‌ ഇന്ത്യ നടപടി എടുക്കുന്നില്ല. കേരളത്തിലെ ഡ്രഗ്‌സ്‌ കൺട്രോളറും നടപടി എടുക്കുന്നില്ല.

കോടിക്കണക്കിനു രൂപയാണ്‌ ഇവർക്കൊക്കെ കൈക്കൂലി കിട്ടുന്നത്‌. വിഡ്‌ഢികളായ മാതാപിതാക്കൾ പണം ചെലവാക്കി. മക്കളെ കാൻസർ രോഗികളാക്കുന്നു.

Generated from archived content: essay1_july_05.html Author: bhumikkaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English