അധികാരികളോർക്കണം

മാനവ ചരിത്രത്തിൽ ഏകാധിപതികളായ ഒട്ടേറെ ചക്രവർത്തിമാരുണ്ടായിരുന്നു. തങ്ങളുടെ ദുഷ്‌ച്ചെയ്‌തികൾക്കെതിരെ വിരലനക്കിയവരെപ്പോലും നശിപ്പിക്കാൻ അവർ മടിച്ചിരുന്നില്ല. നാം ചരിത്രം പഠിപ്പിക്കുന്നത്‌ പഴയ കാലത്തിന്റെ പോരായ്‌മകൾ പരിഹരിച്ച്‌ മുന്നേറാനാണ്‌ എന്നാണ്‌ വയ്‌പ്പ്‌. ഏകാധിപതികളുടെ അന്ത്യം എങ്ങനെയായിരുന്നു എന്ന്‌ ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ ഗ്രനേഡും തോക്കും ലാത്തിയും ജലപീരങ്കിയും കളളപ്പണവും എതിരാളികളെ കുടുക്കുന്ന ചാണക്യതന്ത്രവുമൊന്നും എക്കാലവും ആരെയും തുണയ്‌ക്കില്ല എന്ന്‌ ഇടയ്‌ക്കെങ്കിലും എല്ലാ അധികാരികളും ഓർത്താൽ നന്ന്‌.

മാധ്യമങ്ങൾ ജനങ്ങളുടെ നാവാവേണ്ടതാണ്‌. എന്നാൽ അറിയാനുളള അവകാശമോ അറിയിക്കാനുളള കടമയോ മറന്ന്‌ ആർക്കോവേണ്ടി (അല്ല വ്യക്തമായ ഉദ്ദേശത്തോടെ തന്നെ) വാർത്തകൾ സൃഷ്‌ടിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നു മാധ്യമങ്ങളും മാധ്യമപ്രവർത്തകരും.

Generated from archived content: essay3_feb01_06.html Author: ar_meena

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English