തകഴി അയ്യപ്പക്കുറുപ്പ് സ്മാരക ചെറുകഥാ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

തകഴി അയ്യപ്പക്കുറുപ്പിന്റെ സ്മരണാർത്ഥം തകഴി സഹിതീയം ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു.  കഥകൾ എഴുപേജിൽ കവിയരുത്. ഒരു വശത്ത് മാത്രം എഴുതണം. പ്രസിദ്ധീകരിക്കാത്ത കഥയാണ് അയയ്ക്കുന്നതെന്ന് സ്വയം സാക്ഷ്യപ്പെടുത്തണം.18 വയസ്സിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. മത്സരത്തിനയയ്ക്കുന്ന സൃഷ്ടികൾ സാഹിതീയം മാസികയിൽ പ്രസിദ്ധീകരിക്കും.

കഥകൾ നവംബർ 10 ന് ഉള്ളിൽ അജി തകഴി, പ്രസിഡന്റ് , സാഹിതീയം, തകഴി ക്ഷേത്രത്തിന് സമീപം,തകഴി 688562 എന്ന വിലാസത്തിൽ അയക്കണം

പ്രശസ്തിപത്രം ,പുരസ്കാരത്തുക എന്നിവ നവംബർ 24ന് തകഴിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ നൽകും.ഫോൺ: 9961973512

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English