Home Authors Posts by വിനീത്‌ പി. സേതു

വിനീത്‌ പി. സേതു

2 POSTS 0 COMMENTS

അർപ്പണം

നൊമ്പരങ്ങൾ തുളുമ്പുന്ന ഹൃത്തിൽ നിന്നോരുറുള ചോറിലൽപ്പം എള്ളും തുളസിയും ചന്ദനവും ചേർത്തെന്റെ പിതൃക്കൾക്കൂട്ടി അവർ---- എന്നെ ഒക്കത്തെടുത്തവർ താരാട്ടു പാടി ഉറക്കിയോർ നറുവെണ്ണകൂട്ടിയുരുട്ടി അമ്പിളിമാമനെ ചൂണ്ടിക്കാണിച്ചിട്ടു ഉണ്ണിവയർ നിറയെ മാമുവൂട്ടിയോർ അവരുടെ മുതുകിൽ ഞാൻ ആനകളിച്ചതും അവരുടെ കയ്യിൽ ഞാൻ നീന്താൻ പഠിച്ചതും അവരുടെ തോളിൽ ഞാൻ കാവിൽപ്പോയതും ഇന്നെൻ ഹൃത്തിൽ നൊമ്പരമായൊഴുകുന്നു എൻ മനസിൽ സ്‌നേഹത്തിന്നമൃതം നിറച്ചവർ അവർ ---- എൻ സംസ്‌കാരമെന്നിലൂട്ടിയുറപ്പിച്ചോർ...

നായാട്ട്‌

പുലിയിറങ്ങി പുലിയിറങ്ങി പണ്ടൊരു ബാലനോതി കളിയായ്‌ പണ്ടൊരു ബാലനോതി കളിയായ്‌ പുഴകൾനികത്തി കാടുകൾവെട്ടി ആ മണ്ണിൽ ലഹരിയും നട്ടു പഞ്ചനക്ഷത്ര സമുച്‌ഛയം വന്നു വികസനപ്പോരിൽ പെരുമ്പറകൊട്ടി മണൽക്കൊള്ളയും കരിംഞ്ചന്തയും കൂടി ഭീകരൻ നാടുഭരിച്ചു കൊടും ഭീകരൻ നാടുഭരിച്ചു. ഭരണം അഞ്ചാണ്ടിൽ മാറിവന്നു ഇടവും വലവും ഭരിച്ചു കണ്ണൂരിനെ അവർ കാശ്‌മീരാക്കി കല്ലിൽപോലും നിണമൊഴുകി ബോബുകൾ തോക്കുകൾവാരിവിതറി പരസ്‌പ്പരം വെട്ടുവാൻ വാളുകൾ നൽകി ഇനിയും നിർത്താതെ തുടരുമീയങ്കത്തിൽ നിങ്ങൾക്കു ലാഭമായ്‌കിട്ടിയതെന്ത്‌?...

തീർച്ചയായും വായിക്കുക