Home Authors Posts by വിജില പേരാമ്പ്ര

വിജില പേരാമ്പ്ര

0 POSTS 0 COMMENTS
വിലാസം വിജില പേരാമ്പ്ര, പുറ്റംപൊയിൽ, മേഞ്ഞാണ്യം പി.ഓ. പേരാമ്പ്ര, കോഴിക്കോട്‌ Address: Post Code: 673 525

അവസ്ഥാന്തരങ്ങൾ

അത്‌ മൗനം തിരയിളക്കങ്ങളാരുമറിഞ്ഞതില്ല കടലിന്റെ മനസ്സാണതിനു പലപ്പോഴും. അത്‌ സ്വപ്‌നം ഉറക്കം കൂട്ടിക്കൊണ്ടുപോയപ്പോൾ സ്വർഗ്ഗത്തിലേക്കെന്നറിഞ്ഞില്ല. ഉണർന്നപ്പോൾ സ്വർഗ്ഗവുമില്ല സ്വപ്‌നം ഓർമ്മയിലുമില്ല. ശേഷം ചിന്തയായിരുന്നു. ഉളളതിനും ഇല്ലായ്‌മയ്‌ക്കുമിടയിൽ പടർന്നു കയറി തീ പോലെയതും ശമിച്ചപ്പോൾ അപ്രായോഗികമെന്ന്‌ ചിലർ. വിദൂരസ്ഥമെങ്കിലും അതണയാതെ സൂക്ഷിച്ച്‌ ലക്ഷ്യത്തിലെത്തുമെന്ന വെല്ലുവിളിയിൽ ചിലർ. ശേഷം വായനയായിരുന്നു ഹൃദയ പ്രതിഫലനങ്ങളുടെ കണ്ണുകളുടെ, കാഴ്‌ചകളുടെ......

മുഖാമുഖം

തലക്കനം കാട്ടാതെ മുഴുവനും പറയാതെ ഇച്ഛയ്‌ക്കെതിരുനിന്നും, നില്‌ക്കാതെയും ചിലപ്പോൾ പടിവാതിലോളം വന്ന്‌ ചില മനസുകളവഗണിച്ച്‌ പ്രലോഭിപ്പിച്ച്‌ നിഴൽപോലെ നേർത്തപ്രത്യക്ഷമാകുന്നു രോഗങ്ങളുടേയും ദുരിതങ്ങളുടേയും ഘോഷയാത്രയിൽ നിന്ന്‌ ചിലരെ കൈപിടിച്ചുയർത്തുമ്പോൾ അവർക്കിടയിലും ഭാഗ്യമുണ്ടെന്ന്‌ ഇടയ്‌ക്ക്‌ ഒരാത്മഗതം ഇരമ്പിയലയുന്ന വാഹനങ്ങൾ തീയിലും കാറ്റിലും തിരക്കിലും ചതഞ്ഞരയുന്ന മാംസം ചിതറിത്തെറിക്കുന്ന ചോര പിന്നെ, പൊളളിക്കരുവാളിച്ച്‌ വികൃതമാകുന്നത്‌ പൂർവരൂപത്തിലെത്തും മുമ്പേ തണുത്ത്‌ നിശ്ശബ്‌ദമായി വേദനയുടെ നരകമുറികളിലെത്താറുണ്ട്‌ യാതനകളുടേയും കാലനേമിപ്പക്ഷികളവിടെ ചിറകുവിടർത്താറില്ല കണ്ണീരവിടെ...

ലിപിപ്പകർച്ച

സൗഹൃദത്തിന്റെ നിലാവ്‌ സംവേദനത്തിന്റെ വെയിൽ കുസൃതികളുടെ മഴവില്ല്‌ കോളേജുവിട്ടുവരുമ്പോൾ ആദ്യം കാണുന്ന വിളക്ക്‌ കൂട്ടുകാരുടെ കത്തുകൾ ലോകസാഹിത്യം വിളമ്പുന്നവന്റെ പാചകകൈപ്പുണ്യമായൊരു കയ്യൊപ്പ്‌ അവിവാഹിതന്റെ ആഘോഷങ്ങളിലൊന്ന്‌ ചില കൈപ്പടകൾ മദ്യപിച്ചവന്റെ മനം മടുപ്പിയ്‌ക്കുന്ന സാന്നിധ്യമാണ്‌ മനോഹരമെന്നു തോന്നും മുഖമിതളുകൾ താഴെ ആസക്തിയുടെ മുളളുകളായ്‌ അടുത്താൽ മുറിപ്പെടുത്താൻ മടിക്കാത്തവ വെളിച്ചം കുറഞ്ഞ വൈകുന്നേരങ്ങളിൽ ശൂന്യമായ മേശപ്പുറം മറുപടി ഇല്ലെങ്കിലും എഴുതും തനിച്ചായതിന്റെ...

തീർച്ചയായും വായിക്കുക