Home Authors Posts by വിജയന്‍ റ്റി

വിജയന്‍ റ്റി

0 POSTS 0 COMMENTS

നിളയുടെ ദു:ഖം

അറിയില്ലയോ? നിളാദേവിയാണെന്നെ മറന്നുവോ സഹ്യന്റെ പുത്രിയെ നിങ്ങള്‍!ദക്ഷിണ ഗംഗയായ് പുകള്‍പെറ്റു നാടിന്‍രക്ഷ്ക്കു ജീവജലം തന്ന ധന്യ ഞാന്‍ ഹരിതാഭമാക്കി സമൃദ്ധിയാല്‍ ഞാനീധരിത്രിയെപ്പാലൂട്ടി സന്തുഷ്ടമാക്കിചിന്തിച്ചുനോക്കുവിന്‍ നിങ്ങളിലെന്‍ ജീവസ്പന്ദനമല്ലേ തുടിപ്പു ചൈതന്യമായ്! നാടിന്‍ കുളിരും , കുടിനീരുമായ് , ജീവനാഡിയായ്, സംസ്കൃതിക്കീറ്റില്ലമായിവള്‍;തുഞ്ചന്റെ തത്തയെക്കൊണ്ടു പാടിച്ചു തേ- നഞ്ചും മലയാള ശീലുകല്‍ ഞാന്‍ മുദാ. കരളില്‍ മുറിപ്പാടിന്‍ നൊമ്പരമേറ്റി-ന്നിരുതീരം തൊട്ടൊഴുക്കില്ലെനിക്കിപ്പോള്‍മണലൂറ്റുകാര്‍ക്കും , ജലചൂഷകര്‍ക്കുംപണയപ്പെടുത്തിയോ നിഷ്ഠൂരമെന്നെ ഗത്യന്തരമില്ലെന്‍ വിരിമാറു കീറിമധ്യത്തു ചാലിട്ടു പാതതീര്‍ത്തെന്‍ ഗതിമുട്ടിച്ചു...

തീർച്ചയായും വായിക്കുക