വിക്‌ടർയൂഗോ
തൊണ്ണൂറ്റിമൂന്ന്
ഫ്രാൻസിൽ അതാ ക്ഷയിച്ചുകൊണ്ടിരിക്കുന്നു രാജഭരണം. അതിന്റെ അവസാനത്തെ അവശിഷ്‌ടവും പ്രപഞ്ച സംവിധാനത്തിൽനിന്ന് അകലാൻ ബാധ്യതപ്പെട്ടിരിക്കുന്നു. സ്വന്തം അസ്‌തിത്വത്തിനായി രാജപക്ഷവും അതിന്റെ നാരായവേരുകളും അറുത്തെറിഞ്ഞ് പ്രജാഭരണത്തിനായി എന്തു വിലകൊടുക്കാനും തയ്യാറായിരിക്കുന്ന ജനങ്ങളും. രാജകക്ഷിയുടെ നേതാവ് ലെന്റിനാക് പ്രഭു. ഒടുങ്ങാത്ത ഭൂസ്വത്തും അധികാരവും കൊണ്ട് കളിച്ചു പുളഞ്ഞിരുന്ന ഒരു കാലഘട്ടത്തിന്റെ അവസാനത്തെ കണ്ണി. ലെന്റിനാകിനു വ്യക്തമായ തിരിച്ചറിവു ലഭിച്ചിരിക്കുന്നു. ഇനിയങ്ങോട്ട് പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണ്. അയാൾ...