Home Authors Posts by വേണുനമ്പ്യാർ

വേണുനമ്പ്യാർ

0 POSTS 0 COMMENTS
പി.സി. വേണുഗോപാലൻ എ-34&6 ഒ.എൻ.ജി.സി കോളനി കൗളാഹർ റോഡ്‌ ഡെറാഡൂൺ, യു.എ. 248 195

വടിയും മെതിയടിയും

ഇരുണ്ട നിഴലിൽ ചർക്കയുടെ മൗനസാധകം; പതിതപാവനന്റെ ഗദ്‌ഗദമുയരുന്നു. വെടിയുണ്ട നിരപരാധിയുടെ നെഞ്ച്‌ തേടുന്നു; സബർമതി വിലപിക്കുന്നു. ഇരുകണ്ണിലൊന്ന്‌ ചൂഴ്‌ന്നെടുത്ത്‌ ഒരു നോക്കുകുത്തിയാക്കിത്തീർത്തത്‌ കണ്ണേറ്‌ തട്ടരുതെന്ന വാശി കൊണ്ടാണോ? ഹേ റാം, ഗാന്ധിയുടെ വടി ഉത്തരാശ്രമത്തിൽ ഇന്ത്യയുടെ സുഷുമ്നാകാണ്ഡമായിരുന്നെങ്കിൽ! രക്തംപുരണ്ട കള്ളനോട്ടുകളിൽ ആശൈശവച്ചിരി കാണുമ്പോൾ കരളുള്ളവന്റെ കണ്ണ്‌ നനഞ്ഞുപോകും. വെപ്പുപല്ലിന്റെ മഹത്വം മാത്രമറിവുള്ള മന്ത്രിമാർക്കിടയിൽ, ദന്തരഹിതമായ ആ വായ ഒറ്റപ്പെട്ടിരിക്കുന്നു. ചരിത്രപുസ്തകത്തിന്റെ...

ശ്രീനാരായണം

അല്ല, ജാതി പറയുന്നതിൽ വിരോധമുണ്ടോ? ചോദിച്ചതിൽ ശ്ശി വിരോധമുണ്ട്‌. എങ്കിലും ഫുൾവോള്യത്തിൽ തുറന്നുപറയാം, കൊട്ടുന്നതല്ല. ശ്ശോ! നവോത്ഥാനകേരളമാ, ഒന്നു മെല്ലെപ്പറ മാഷേ. പൂണുലിട്ടതല്ല, തീയ്യാടിയതല്ല, വെട്ടുന്നതുമല്ല. തൂലികാനാമത്തിനു പിറകെ പിന്നെ ജാതകത്തിലില്ലാത്ത ആ വാലെന്തിനാ? ഹനുമാനെപ്പോലെ ക്ഷണിക്കാത്തിടത്ത്‌ കേറിച്ചെന്ന്‌ ക്ഷിപ്രസിംഹാസൻ പണിയാനൊ? വാഹ്‌ വാഹ്‌, വ്യംഗൻ കസറീ​‍ീ​‍ീ​‍ീ. ഇവിടത്തെ ലൈനെന്നാൽ വേറൊന്നാണ്‌. ജാതിയെ ജാതികൊണ്ട്‌ തൂത്തിവാരിയെറിഞ്ഞ്‌ മനുഷ്യജാതിയായി വാണിരിക്കണം. ...

കുടുംബശ്രീ

ഈ വീട്ടിലെനിക്കു ശ്വാസം മുട്ടുന്നു. എനിക്കും വേണം ഇത്തിരി സ്വാതന്ത്ര്യമൊക്കെ. സ്വതന്ത്ര്യത്തിന്റെ കട്ടില്‌ കണ്ട്‌ പനിക്കണ്ട മോളെ. പണ്ടേപ്പോലെ ഇന്നും എന്നും നീയൊരു അടിമയായിരിക്കും. എന്നാൽ ആഗസ്ത്‌ പതിനഞ്ചിന്റെ ഓർമ്മയെ എവിടെയെങ്കിലും കുഴിച്ചിട്ടുകളയാം. ഇത്തിരി മറ്റേതു താ. ബ്രഹ്‌മചാരി ഒരു സ്വച്ഛന്ദബീഹാറിയല്ല. മുട്ടുമ്പോൾ തരും. കാത്തിരിക്കൂ. മറ്റേതെന്നുവെച്ചാൽ മറ്റേതല്ല, മറ്റേത്‌. നിന്റെ ശ്രീമാൻ പോസ്‌റ്റ്‌ മോഡേൺകവിതയുടെ ഒരാരധകനല്ല, കാര്യം തെളിച്ചുപറ....

പിടക്കോഴി കൂവുന്ന നൂറ്റാണ്ട്‌

ഇന്ന്‌ കേരളത്തിലെ ഭർത്താക്കന്മാരിൽ എൺപതു ശതമാനവും പെണ്ണാളന്മാരാണത്രെ. അവന്മാർ ഭാര്യമാരുടെ കോന്തലയിൽ തൂങ്ങി ഞെളിയുന്നവരാണത്രെ; കളത്രങ്ങളുടെ റിമോട്ടിലെ ഞെക്കലിനനുസരിച്ച്‌ ആടിത്തുള്ളുന്നവരാണത്രെ. ഹിഹിഹി! ഈ ഉദീരണം കേട്ട്‌ ആരും ചിരിക്കുകയോ വൈക്ലബ്യപ്പെടുകയോ വേണ്ട. മഹാനായ അക്‌ബറിന്റെ കാലത്ത്‌ ദില്ലിയിൽ കാനേഷുമാരിയുടെ ശതമാനം വിഷയത്തിൽ നൂറിൽ ശതമായിരുന്നല്ലോ. ഒരുദിവസം അക്‌ബറിന്റെ ഉപദേശിയും റഷ്യൻ സർക്കസ്സിൽ പാർട്ട്‌ ടൈം കോമാളിയുമായ ബീർബൽ ഉവാചഃ ദില്ലിയിൽ മൊത്തം...

മാട്രിമോണിയം

ഹോം സയൻസിലോ ഹോമൊലെസ്‌ബിയനിസത്തിലോ ഒരു ഡോക്‌ടറേറ്റ്‌ ബിരുദം അഭിലഷണീയമാണ്‌. ജാതിമത നിബന്ധനയില്ല. സംവരണമുളള പെൺജാതിയായാൽ നന്ന്‌. മീശയുണ്ടെങ്കിൽ പ്ലക്ക്‌ ചെയ്‌തിരിക്കണം. സുന്ദരിയാണെങ്കിൽ സ്വർണ്ണമരാളം പോലിരിക്കണം. വിരൂപിണിയാണെങ്കിൽ മാംസമദ്‌ദളം. സ്‌ത്രീയല്ലേ. ഇസ്‌ത്രിയിടാനുളള കഴിവ്‌ ജന്മനാ കാണുമല്ലോ. പുറമെ, ഡിവിഡിയിൽ സിഡിയിടാനും ഗ്യാസ്‌ പൂട്ടാനും അലക്കുമെഷിനിൽ വിഴുപ്പിടാനും അറിഞ്ഞിരിക്കണം. കണ്ട വസ്‌തുക്കളിൽ ആകാംക്ഷ പൂണ്ട്‌ കണ്ടമാനം പാടരുത്‌ കൊണ്ടു വാ കൊണ്ടു വാ. ഏറിവന്നാൽ ഷോപ്പിംഗ്‌,...

ഹൗസ്‌ഫുൾ

കൊട്ടാരം കിണറിന്‌ നല്ല ആഴമാണ്‌. കോൽക്കണക്കിൽ ഇരുപത്തിനാല്‌ കോലിൽ കുറയില്ല. ആ കിണറ്റിലേക്കാണ്‌ ആർച്ചതമ്പുരാട്ടി പൂ പോലെ തുള്ളിയത്‌. തുള്ളിയപ്പോൾ തമ്പുരാട്ടിയുടെ വെണ്ണതോൽക്കുമുടലിൽ ഒരു പരുത്തിനൂലുപോലുമില്ലെന്നാണ്‌ ദൃക്‌സാക്ഷിക്കണക്ക്‌. കേട്ടപാതി കേൾക്കാത്തപാതി, കിണറ്റിലേക്കെടുത്തുചാടിയ റെഡ്‌ ക്രോസ്‌ പടയിൽ കൊട്ടാരം ബ്യൂറോക്രസി മുഴുക്കെയുണ്ട്‌. മിനിസ്‌റ്റീരിയലും. സേനാപതിക്കു പുറമെ മന്ത്രിമാർ കോൽക്കാർ കുന്തക്കാർ കോശാദ്ധ്യക്ഷന്മാർ പല്ലക്കുതാങ്ങികൾ ഏറാൻമൂളികൾ രഹസ്യജാരന്മാർ പരസ്യചാരന്മാർ മേനോക്കികൾ വാനോക്കികൾ.... ഡൗൺജമ്പിന്റെ ലാളിത്യം പരുഷത...

പച്ചത്തെറി

ഔചിത്യമില്ലാത്ത നമ്പ്യാരെ, ഉരുളയുണ്ണാൻ വാ. ഉരുളയ്‌ക്കെന്താ ഉപ്പേരി? ഉപ്പ്‌. ഉപ്പുംകൂട്ടി വിഴുങ്ങാൻ പറ്റില്ല ജീവിതം. ലഗ്‌നം ജലരാശിയിൽ വാട്ടിസടിക്കാൻ പോവ്‌​‍്വാ. നാലാമിടം പൊളിഞ്ഞു നാറാണക്കല്ല്‌ കാണും, തോന്നുമ്പം പോയി വാട്ടീസടിച്ചാൽ; കേട്ടൊ. അടിച്ചില്ലെങ്കിൽ പിടിച്ചുകുടയും മയിലേ വിഡ്രോവൽസിൻഡ്രോം. വിറച്ചാ ചത്തു ഭസ്‌മമാവുന്നതിനെക്കാളും ഭേദം സ്ലോമോഷനിൽ നീന്തുന്നതാ. എരിയാതെ, പൊരിയാതെ, കുളിരാതെ. പോരാതെ ബ്രഹ്‌മചാരി...

നമ്പൂർജിയും സർദാതിരിയും

ജാതവേദൻ നമ്പൂതിരി തെക്കനാണ്‌. ഖുശ്‌വന്ത്‌സിങ്ങ്‌ വടക്കനും. തെക്കന്‌ നിറവും നീളവും പോര. കുക്ഷികൊണ്ട്‌ ന്യൂനതയ്‌ക്ക്‌ കുമ്പസാരിച്ചിട്ടുണ്ട്‌. അന്യത്ര കുത്രചിൽ. അണ്ണാച്ചികൾ കണ്ടാൽ കളിയാക്കി ചോദിക്കുംഃ പൊണ്ണയ്യ മാസം ഏന്നയ്യ? വടക്കൻ ആറടിപ്പൊക്കൻ. നിറം ഇളനീർ ചിരണ്ടിയെടുത്ത ചിരട്ടയുടെ ഉൾനിറം. മൂക്കിനിരുവശവും ഓരോ അരിമ്പാറ കാണാം. കണ്ണേറ്‌ പറ്റാതിരിക്കാൻ തലേക്കെട്ടുണ്ട്‌. അവിടെ മൊട്ടുസൂചികളുടെ മൊട്ടുകൾ ഉളിയുന്നുണ്ട്‌. കയ്യിൽ ഉരുക്കുവളയുണ്ട്‌. കഴുത്തിൽ പട്യാലക്കെട്ടിൽ പുളിയിലക്കരയൻ ടൈ. അരക്കെട്ടിൽ പിത്തളയുടെ...

തീർച്ചയായും വായിക്കുക