Home Authors Posts by വേണുനമ്പ്യാർ

വേണുനമ്പ്യാർ

0 POSTS 0 COMMENTS
പി.സി. വേണുഗോപാലൻ എ-34&6 ഒ.എൻ.ജി.സി കോളനി കൗളാഹർ റോഡ്‌ ഡെറാഡൂൺ, യു.എ. 248 195

കർക്കിടകവായന

അവനവന്റെ കുംഭകർണ്ണത്തരം മനസ്സിലാവാൻ ഏഴുപുറവും ഏഴുവരിയും ഏഴക്ഷരവും വിട്ടുവായിക്കുക. ചിതൽപ്പുറ്റ്‌ നിർമ്മാണം ഇന്ന്‌ അനാവശ്യമായ ഒരാഡംബരം നാക്കുംവടിച്ച്‌ മരാ മരാന്ന്‌ ജപിച്ചാൽ ഇനിയൊരുത്തനും വാൽമീകിയാവില്ല. വാൽമീകിയുടെ നരയൻമൗനത്തിലേക്ക്‌ നുഴഞ്ഞു കയറിയാലേ സീത രാമനു ആരാണെന്ന കഥ മനസ്സിലാവൂ ലക്ഷ്‌മണൻ ശ്രീമതിയെ കാട്ടിലേക്കു കൂട്ടാത്തതിന്റെ പൊരുൾ പിടികിട്ടൂ. തൽക്കാലം ഒരണ്ണാന്‌ ഇത്തിരി പൊരികടല വാങ്ങിച്ചുകൊടുക്കാം അവനൊരിക്കൽ...

ഇഷ്ടം

പൊന്നിളം വെയിലത്തിവൻ പിന്നെയും കാണുവാൻ വന്ന വേളയിൽ തൂമുല്ലയെച്ചൊടിപ്പിക്കും ചിരിയൊന്നു പൊഴിച്ചു നീ. ചെറുമുടന്തുമായ്‌ നൊണ്ടി നീ അകത്തേക്കു ചെന്നപ്പോൾ നടുങ്ങിയില്ലെന്മനം; ഇതു നിഷ്‌കപടമാം മറ്റൊരു നടത്തത്തിനപൂർവത! കർണ്ണാമൃതം പാദസരക്കിലുക്കം ക്ഷണികം നുറുങ്ങിപ്പരക്കു മപാരതതൻ ചിലമ്പൊലി. മറന്നുപോകാത്തൊരു പൂപ്പാലിക കാലമന്നുമിന്നും പ്രണയമൊ കുരുക്കുത്തി മുല്ലപ്പൂമ്പൊടിയിൽ ചാലിച്ചെടുത്തതാം നവചന്ദ്രകാന്തി! രഹസ്യം കമ്മലിൻ പൊന്നലുക്കിൽ ചൊരിഞ്ഞന്നു ഞാൻ ഇഷ്ടമാണിഷ്ടമാണോമലേ, നിശ്ശബ്ദം മിഴിയാൽ മൊഴിഞ്ഞതൊക്കെയും വാമൊഴിയാലൊരുകുറി...

കൊങ്കൺ റൂട്ട്‌

ആത്മഹത്യ ചെയ്യുവാൻ തീവണ്ടിയെ കാത്തിരിക്കുന്നവരും പുഴയെ ആശ്രയിക്കുന്നവരും കാണും. അവർ ഒരു കാര്യം മറന്നുപോകുന്നുഃ ശരീരത്തിനു പോറലൊന്നും പറ്റില്ലെങ്കിൽ അതിനകത്ത്‌ പ്രാണൻ ഭദ്രമാകുമെങ്കിൽ ആത്മഹത്യയും സുന്ദരംതന്നെ, റുബേൻ ദാരിയൊവിന്റെ കവിതപോലെ. കൂകിപ്പായുവാൻ തീവണ്ടി ആഗ്രഹിക്കുന്നില്ല പുഴ പതഞ്ഞൊഴുകുവാൻ വിചാരിക്കുന്നുമില്ല എങ്കിലും കൃത്യനേരത്തിനു കര പറ്റുന്നു മനുഷ്യരും ചങ്ങാടങ്ങളും പന്തയത്തിൽ സ്വർണ്ണമെന്നും പുഴക്ക്‌ പാലത്തിനുമുന്നെയുള്ള ലൂപ്പ്‌ലൈനിൽ പഴങ്കഥയിലെ മുയലിനെപ്പോലെ ശീഘ്രതയുടെ പുറംപൂച്ചുമായ്‌ തീവണ്ടി ഉറങ്ങാതിരിക്കില്ല. ...

ബുദ്ധനും ഹിറ്റ്‌ലറും ഞാനും

ഒരു ബുദ്ധനെ ലോകത്തിനു നൽകാൻ ആർക്കു കഴിയും ഒരുവൻ വിചാരിച്ചാൽ പക്ഷെ തീർച്ചയായും ഈ ലോകത്തിൽനിന്ന്‌ ഒരു ഹിറ്റ്‌ലറെ കുറക്കാൻ കഴിയും. ബുദ്ധൻ യാഗശാലകളിൽനിന്നും അനേകം കുഞ്ഞാടുകളെ രക്ഷിച്ചപ്പോൾ ഹിറ്റ്‌ലർ നിത്യവും തീൻമേശയിൽ വരുത്തിച്ചു പൊരിച്ച്‌ സ്‌റ്റഫ്‌ ചെയ്‌ത പ്രാവുകളെ. ഇണയെ മാനസാന്തരത്തിന്റെ കണ്ണീരിൽ സ്നാനപ്പെടുത്തിയ ബുദ്ധനെവിടെ ഇണയെ സാഡിസത്തിന്റെ മൂത്രത്തിൽ കുളിപ്പിച്ച ഹിറ്റ്‌ലറെവിടെ. ...

ഓണമുറ്റം

വന്നില്ല പൊൻകണിക്കൊന്ന പൂത്ത നാളിലും, ഓണമായാലൊന്നിനി കാണുവാൻ തോന്നുമോ? പണ്ടത്തെയോണമല്ലിന്നത്തെ- യെങ്കിലും പോരണേ, കൺതുറന്നൊന്നു കാണുവാൻ! ഈണം മറന്ന ഓണവില്ലുകൾ ഓർമ്മ പൊട്ടിത്തകർന്ന പൂക്കൂടകൾ മമത്വം കല വീഴ്‌ത്തിയ വാത്‌സല്യച്ചിമിഴുകൾ പൊടിതുടച്ചെല്ലാമൊരുക്കിവെക്കാം, വിതറാം നീ വരും വഴിയിലൊരു കുമ്പിളോണപ്പൂക്കളമ്മ. ചെയ്യേണ്ട യാത്ര നേരത്തു ചെയ്യുന്നതേ ജന്മസായൂജ്യം. ഓണം കഴിഞ്ഞാലും കാലത്തിൻ രഥമുരുളും വരും വീണ്ടും മറ്റൊരാവണിച്ചിങ്ങം. ആരറിഞ്ഞുവതിൻമുന്നെ വരുവതു...

കണ്ണാന്തളി

പണ്ടു കണ്ട വഴിയിൽ മതിലുകൾ പണ്ടു കണ്ട മുഖങ്ങളിൽ ംലാനവും പണ്ടു മുങ്ങിക്കുളിച്ച പുഴകളിൽ വീർത്തു പൊങ്ങിക്കിടക്കും ജഡങ്ങളും. നൊമ്പരങ്ങളിറക്കിവെക്കാനൊരത്താണി തിരഞ്ഞു ഞാനെത്തീ കുരിശിലും. പൊന്താതെ പൊന്തിച്ചെടുക്കും പാടത്ത്‌ മക്രാണ മാർബിൾ മഹലുകൾ ഹോമധൂമമായ്‌ നീറി നീറ്റുന്ന യൗവ്വനക്കോലങ്ങൾ വേഗമാവേഗമാണെങ്ങുമെങ്ങുമിവിടെ കാകോളപാനമാണെങ്ങുമെങ്ങും. പെറ്റനാടിന്റെ ദൃഷ്‌ടിയിലിവനെങ്ങു നിന്നൊ വലിഞ്ഞു കയറി വന്ന പരദേശി “തെക്കനൊ വടക്കനൊ വാടകക്കാരനൊ?” ഇടവഴിയിലെ കളളി പൂത്ത തിരിവിൽ...

ഒരു മറുനാടൻ വിഷുപ്പാട്ട്‌

റൊട്ടിക്കുവേണ്ടി മറുനാട്ടിൽ ആത്മാവ്‌ വറ്റിവറട്ടിക്കും കോലങ്ങൾക്കിടയിലീ കോലത്തുകാരനും. നിറയില്ല പുത്തരിയില്ലാതിരയില്ല തിരിയുന്ന പമ്പരം ജീവിതം. വിഷുവിനു ലീവ്‌ കിട്ടാതെ പൊട്ടിക്കുന്നു കുപ്പി, കുടിച്ചു കൂത്താടുന്നു ലോഡ്‌ജിൽ ഒരു പെഗ്ഗ്‌ കൊന്നക്കായ്‌ ഒരു പെഗ്ഗ്‌ കോയക്കായ്‌ ഒരു പെഗ്ഗ്‌ കിട്ടാക്കൈനേട്ടത്തിനായ്‌ ഒരു പെഗ്ഗ്‌ നൽകാൻ മറന്ന കൈനീട്ടത്തിനായ്‌ കണ്ണെഴുതിക്കുറിയിട്ടിമയൊന്നു ചിമ്മാതെ കാത്തിരിക്കും കണിക്കരളിനൊരു പെഗ്ഗ്‌. അച്ഛൻ മരിച്ചപ്പോൾ അമ്മാവൻ...

കൈനീട്ടം

കൊന്ന പൂക്കവെ കണ്ണാ, യെന്നകതാരിൽ നിറന്ന പീലിയായ്‌ കുളിർമ്മ പകരുമൊ കാണാവിഷുക്കിളി നീട്ടിക്കുറുകവെ കണിപ്പാത്രം നിറയ്‌ക്കാനൊരു ചിന്ത്‌ കടം തരുമോ ഏറുപടക്കങ്ങളാൽ ചേട്ടയെ ചിട്ടയിൽ മുട്ടുകുത്തിപ്പാനുൾ ക്കരുത്തേകുമൊ; ഉള്ളതുള്ളതായ്‌ കാണുവാനുള്ളൊരുള്ളം തരുമൊ കണിക്കൈനീട്ടമായ്‌ മുൾമുനയിലെൻ കാലടികൾ പാപരക്തം ചൊരിയവെ കരുണ കാട്ടുമൊ ചൂണ്ടിക്കാട്ടുവാൻ തീർത്ഥസംഗമത്തിന്നുറവ കീറിയതാമെൻ കോടിയിണപ്പുടവ തുന്നിപ്പിടിപ്പിക്കുവാൻ സമയം തരുമൊ; നൽകുമൊ സമ്മതം പൊട്ടിച്ചുതീർക്കുവാൻ സഞ്ചിതകർമ്മപ്പടക്കങ്ങളൊക്കെയും. ...

കറക്കം

വിഷുത്തലേന്ന്‌ കണ്ട ദുഃസ്വപ്‌നം ഇരുട്ടിലെ ചൂളമടിപോലെ കാണിക്കും ചുവരിനുമിടയിൽ കണിപ്പാത്രമില്ല ആറന്മുളക്കണ്ണാടിയില്ല പൊന്നും പുസ്‌തകവുമില്ല കണ്ടച്ചക്കയും കണിവെളളരിയുമില്ല ഭീമൻപുകച്ചുരുളുകൾ മൂടുന്ന ഒരു കണിക്കളം ഭൂമി അതിന്റെ അച്ചുതണ്ടിനു ആരോ തീയിട്ടിരിക്കുന്നു. കാലില്ലാതെ പുകയുന്ന തുകൽഷൂ ഉടലില്ലാതെ എരിയുന്ന കുപ്പായങ്ങൾ വിരലില്ലാതെ ഉരുകുന്ന മോതിരങ്ങൾ എകിറുളള വൈറസുകൾ മുലക്കണ്ണ്‌ പോലെ പൊടുത്തുവരുന്ന അരിമ്പാറകൾ യോനികളിൽ നിന്നടർത്തപ്പെട്ട ...

കഞ്ഞിയും പായസവും

ഏച്ചിലിലയ്‌ക്കുവേണ്ടി തെരുവുനായ്‌ക്കളുമായ്‌ മല്ലിടേണ്ടിവരുമ്പേൾ ഒരു കോരനും ലഹരി പകരില്ല ഭക്തി തിളക്കുന്ന ഞരമ്പുകളുടെ കീർത്തനം. വട്ടം ചുറ്റിപ്പറക്കാനുള്ള ചിറക്‌ കവട്ടക്കടയിൽ കിട്ടില്ലെന്നറിയാം ചോര ചിന്തിക്കിട്ടിയ പുതുലോകത്തിൽ കൂരിരുട്ടുദിക്കുമെന്നാരോർത്തു! പായസത്തിനു കരയുന്നവന്റെ കുമ്പിളിൽ കഞ്ഞിയെങ്കിലും.... തൽക്കാലം കായ്‌ക്കാത്ത തെങ്ങിൻചുവട്ടിൽ ഒരു കുമ്പിൾ കഞ്ഞിയുടെ സ്വപ്നവുമായി മയങ്ങട്ടെ കോരൻ; ഭാരതമെന്ന ഭദ്രദീപത്തിനു എണ്ണത്തിരിനാളമായി അവൻ ഒളി മങ്ങാതെ ആളിക്കത്തട്ടെ, നാടിനെ ഒരൊളിസേവയിൽ ജാരനു വിൽക്കാതെ! ...

തീർച്ചയായും വായിക്കുക